സംസ്ഥാനത്തുടനീളമുള്ള കടയടപ്പ് സമരത്തിന്റെ ഭാഗമായി ചൊവ്വാഴ്ച മുഴുവൻ ഹോടെലുകളും അടച്ചിടും

കാസർകോട്: (www.kasargodvartha.com 05.07.2021) കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ വ്യാപാര മേഖലയിൽ ഏർപ്പെടുത്തിയിരിക്കുന്ന അശാസ്ത്രീയമായ നിയന്ത്രണങ്ങൾക്കെതിരെ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തുന്ന സംസ്ഥാനത്തുടനീളമുള്ള കടയടപ്പ് സമരത്തിന്റെ ഭാഗമായി ചൊവ്വാഴ്ച കാസർകോട്ടെ മുഴുവൻ ഹോടെലുകളും അടച്ചിടും.

Kasaragod, Kerala, News, COVID-19, Lockdown, Hotel, State, Food, President, Secretary, Top-Headlines, Strike, Protest, All hotels in Kasargod will be closed on Tuesday as part of a statewide strike.


രോഗസ്ഥിരീകരണനിരക്ക് അടിസ്ഥാനമാക്കി കാറ്റഗറി തിരിച്ചുള്ള നിയന്ത്രണം ഒഴിവാക്കുക, മുഴുവൻ വ്യാപാരസ്ഥാപനങ്ങളും കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് പ്രവർത്തിക്കാൻ അനുവദിക്കുക, ഹോടെലുകളിലും റസ്റ്റോറന്റുകളിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

ഹോടെൽ മേഖലയിൽ 50 ശതമാനം സീറ്റിംഗ് സൗകര്യമെങ്കിലും അനുവദിക്കണമെന്ന ആവശ്യമുന്നയിച്ചാണ് ജില്ലയിലെ എല്ലാ ഹോടെലുകളും അടച്ചിടുന്നതെന്ന് കേരള ഹോടെൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ (കെ എച് ആർ എ) ജില്ലാ പ്രസിഡണ്ട് അബ്ദുല്ല താജ്, സെക്രടറി നാരായണ പൂജാരി എന്നിവർ അറിയിച്ചു.

അതേസമയം ചൊവ്വാഴ്ച പ്രഖ്യാപിച്ച കടയടപ്പ് സമരത്തിൽ വ്യാപാരി വ്യവസായി സമിതി പങ്കെടുക്കില്ലെന്ന് സിപിഎം അനുകൂല വ്യപാര സംഘടന കാസർകോട് ജില്ലാ പ്രസിഡണ്ട്‌ പി കെ ഗോപാലനും സെക്രടറി രാഘവൻ വെളുത്തോളിയും അറിയിച്ചിരുന്നു.

Keywords: Kasaragod, Kerala, News, COVID-19, Lockdown, Hotel, State, Food, President, Secretary, Top-Headlines, Strike, Protest, All hotels in Kasargod will be closed on Tuesday as part of a statewide strike.


< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?