ജനം നോക്കിനിൽക്കേ മാധ്യമപ്രവർത്തകനെ ആക്രമിച്ച് ഐഎഎസ് ഓഫീസർ; വിഡിയോ
ലക്നൗ: (www.kvartha.com 11.07.2021) പൊതുജനമധ്യത്തിൽ മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച് ഐഎഎസ് ഓഫിസര്‍. ഉത്തര്‍പ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പിനിടെയാണ് ആക്രമണം. ഉന്നാവ് ചീഫ് ഡെവലപ്‌മെന്റ് ഓഫിസര്‍ ദിവ്യാന്‍ഷു പട്ടേലാണ് ടെലിവിഷന്‍ റിപോര്‍ടറെ പിന്തുടര്‍ന്ന് മര്‍ദ്ദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു.
കൗണ്‍സില്‍ അംഗങ്ങളെ വോട് ചെയ്യാന്‍ സമ്മതിക്കാതെ തട്ടിക്കൊണ്ടു പോകുന്നത് ക്യാമറയിലാക്കാന്‍ ശ്രമിച്ചതിനാണ് ഐഎഎസ് ഓഫീസർ മാധ്യമപ്രവർത്തകനെ ആക്രമിച്ചത്. സംഭവത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകന്റെ പരാതി ലഭിച്ചെന്നും ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമെന്നും ഉന്നാവ് ജില്ലാ മജിസ്‌ട്രേറ്റ് രവീന്ദ്രകുമാര്‍ പറഞ്ഞു. എന്നാല്‍ ആരോപണവിധേയനായ ഉദ്യോഗസ്ഥര്‍ ഇതുവരെയും ഒന്നും പ്രതികരിച്ചില്ല.

ബ്ലോക് പഞ്ചായത്ത് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ വ്യാപക അക്രമമാണ് റിപോര്‍ട് ചെയ്തത്. തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം അവകാശപ്പെട്ട് ബിജെപി രംഗത്തെത്തിയപ്പോള്‍ കൃത്രിമം ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി.
പലയിടത്തും കൗണ്‍സിലര്‍മാരെ വോട്ടെടുപ്പിന് അനുവദിച്ചില്ലെന്ന് പരാതിയുയര്‍ന്നു. 635 സീറ്റില്‍ ബിജെപി വിജയിച്ചെന്നും അന്തിമ ഫലം വരുമ്പോള്‍ എണ്ണം വര്‍ധിക്കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
ये कोई गुंडा नहीं।उन्नाव के IAS सीडीओ हैं,जो एक टी वी पत्रकार को दौड़ा-दौड़ा कर पीट रहे हैं।उसका क़ुसूर सिर्फ यह था कि सीडीओ की आंख के सामने हो रही बीडीसी मेंबर्स की धर-पकड़ उसने शूट कर ली थी। pic.twitter.com/mb6suKa98w
— Kamal khan (@kamalkhan_NDTV) July 10, 2021
Keywords: News, Lucknow, IAS Officer, Journalist, National, India, Video, Social Media, UP Local Polls, IAS Officer, IAS Officer Thrashes Journalist, Watch: IAS Officer Thrashes Journalist In Public During UP Local Polls.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment