ബംഗാൾ പെൺകുട്ടിയിലൂടെ കോഴിക്കോട്ടെ സ്‌കൂൾ സ്വന്തമാക്കിയത് ചരിത്ര നേട്ടം
കോഴിക്കോട്: ( www.kvartha.com 16.07.2021) ഇത്തവണത്തെ എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങൾക്കും എ പ്ലസ് നേടി അഭിമാനമായി ബംഗാൾ സ്വദേശിനിയും. കോഴിക്കോട് താമസക്കാരിയായ റുക്‌സ ഖാതൂൻ ആണ് വിജയഗാഥ രചിച്ചത്. ജോലിക്കായി കേരളത്തിൽ എത്തിയ മുർഷിദാബാദ് സ്വദേശികളായ റഫീഖ് - ജുമാ ദമ്പതികളുടെ മകളാണ് റുക്‌സ. വെള്ളിമാടിക്കുന്ന് സി എച് കോളനിയിൽ വാടകയ്ക്ക് താമസിക്കുകയാണിവർ.
കോഴിക്കോട് പറേപ്പാടി എൻ ജി ഒ ക്വാർടേർസ് സ്‌കൂളിൽ നിന്നാണ് പരീക്ഷയെഴുതിയത്. മുഴുവൻ വിഷയങ്ങൾക്കും ഫുൾ എ പ്ലസ് ലഭിക്കുന്നത് സ്‌കൂളിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായാണ്. നാലാം വയസിലാണ് റുക്‌സ കേരളത്തിലെത്തിയത്. മലയാളം മീഡിയം സ്‌കൂളിൽ പഠിച്ച് മലയാളം ഉൾപെടയുള്ള വിഷയങ്ങൾക്ക് എ പ്ലസോടെയാണ് റുക്‌സയുടെ നേട്ടം.
പഠിച്ചും കൂട്ടുകാരോട് സംസാരിച്ചും മലയാളം സ്വായത്തമാക്കിയ റുക്‌സ ഇപ്പോൾ നന്നായി മലയാളം പറയുന്നു. റഫീഖ് തൊഴിലാളിയാണ്. ജുമാ വീട്ടുജോലിക്കും പോകുന്നു. ഇവരുടെ രണ്ട് മക്കളിൽ ഇളയവളാണ് റുക്‌സ. മൂത്തവൾ നാജിയ കഴിഞ്ഞവർഷം ഒമ്പത് എ പ്ലസ് നേടിയിരുന്നു. കേരളത്തിൽ തന്നെ തുടർന്നും പഠിക്കാനും ബാങ്ക് ജോലി സ്വന്തമാക്കാനുമാണ് റുക്‌സയുടെ ആഗ്രഹം.
Keywords: Kerala, Kozhikode, SSLC, Student, Result, Bengali, Education, News, Bengali girl makes history in Kerala.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment