പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മയക്കുമരുന്നിന് അടിമയാക്കി പീഡിപ്പിച്ചതായി പരാതി
പാലക്കാട്: (www.kvartha.com 07.07.2021) പട്ടാമ്പിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മയക്കുമരുന്നിന് അടിമയാക്കി പീഡിപ്പിച്ചതായി പരാതി. പെണ്‍കുട്ടിയുടെ മാതാവാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കിയാണ് 25 കാരന്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയതെന്ന് പരാതിയില്‍ പറയുന്നു.
പെണ്‍കുട്ടിയെ യുവാവ് കഞ്ചാവ്, കൊക്കെയ്ന്‍, എംഡിഎംഎ തുടങ്ങിയ ലഹരിവസ്തുക്കള്‍ക്ക് അടിമയാക്കിയെന്നും ആരോപിക്കുന്നു. ക്രൂരമായ പീഡനത്തേയും ഭീഷണിയേയും തുടര്‍ന്ന് മാനസിക നില തകരാറിലായ പെണ്‍കുട്ടി തൃശൂര്‍ മെഡികല്‍ കോളജില്‍ ചികിത്സ തേടിയിരിക്കുകയാണ്. ഇതിനിടെ പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങള്‍ ആവശ്യപ്പെട്ട് പലതവണ യുവാവ് ഭീഷണിപ്പെടുത്തിയിരുന്നതായും പെണ്‍കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയില്‍ പറയുന്നു.
Keywords: Palakkad, News, Kerala, Complaint, Crime, Molestation, Police, Complaint of molestation of minor girl in Palakkad
Powered by Info News For You

Comments
Post a Comment