ദുരന്ത പശ്ചാത്തലത്തിൽ കീഴൂരിൽ രക്ഷാപ്രവർത്തന ബോടുകൾ അനുവദിക്കണമെന്ന് ആവശ്യം; മുഖ്യമന്ത്രിക്ക് നിവേദനം നൽകി
മേൽപറമ്പ്: (www.kasargodvartha.com 09.07.2021) മീൻ പിടുത്തത്തിന് പോയ ഫൈബർ ബോട് മറിഞ്ഞ് മൂന്ന് മീൻ തൊഴിലാളികൾ മരിക്കാനിടയായ സഹചര്യത്തിൽ കീഴൂരിൽ രക്ഷാപ്രവർത്തന ബോടുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഉദുമ എംഎൽഎ അഡ്വ. സി എച് കുഞ്ഞമ്പു മുഖേന പൊതുപ്രവർത്തകൻ കെ എസ് സാലി കീഴൂർ നിവേദനം നൽകി.
എല്ലാവർഷവും നിരന്തരമായി അപകടം ഉണ്ടാവുന്ന കീഴൂർ അഴിമുഖത്തിന്റെ അപാകത പരിഹരിക്കണമെന്നും ഫൈബർ തോണി അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിനും പരിക്ക് പറ്റിയവർക്കും നഷ്ടപരിഹാരം നൽകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. കീഴൂരിൽ 55 ലക്ഷം ചിലവഴിച്ച് നിർമാണം പൂർത്തിയാക്കിയ ഫിഷറീസ് സ്‌റ്റേഷന്റെ ഉദ്‌ഘാടനം വേഗത്തിൽ നടത്തുന്നതിന് നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
സിപിഎം ചെമ്മനാട് ലോകൽ സെക്രടറി പ്രദീപ്, അശോകൻ പി കെ, ശരീഫ് വളപ്പിൽ, വിനു കെ ആർ, നിസാർ വളപ്പിൽ സംബന്ധിച്ചു.
Powered by Info News For You

Keywords: Kasaragod, Kerala, News, Kizhur, Boat, Minister, Melparamba, Fishermen, Udma, MLA, CPM, Secretary, Demand for rescue boats in Keezhoor; petition to Chief Minister.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment