മുഖ്യമന്ത്രിയടക്കമുള്ളവരുടെ സന്ദർശനം; മഹാകലേശ്വര്‍ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് സ്ത്രീകളും കുട്ടികളും അടക്കം നിരവധിപേര്‍ക്ക് പരിക്ക്

ഭോപാൽ: (www.kvartha.com 27.07.2021) മധ്യപ്രദേശിലെ ഉജ്ജയിനിലെ മഹാകലേശ്വര്‍ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് സ്ത്രീകളും കുട്ടികളും അടക്കം നിരവധിപേര്‍ക്ക് പരിക്ക്. തിങ്കളാഴ്ച മുഖ്യമന്ത്രി ശിവരാജ് സിംഗ് താകൂറും മുന്‍ മുഖ്യമന്ത്രി ഉമാ ഭാരതിയുമടക്കമുള്ള വിഐപികള്‍ സന്ദര്‍ശനം നടത്തിയതാണ് തിക്കും തിരക്കുമുണ്ടാകാൻ കാരണമെന്നാണ് റിപോര്‍ട്.

നിരവധിപേര്‍ വിഐപികള്‍ക്കൊപ്പം ക്ഷേത്രത്തിനുള്ളിലേക്ക് കയറാന്‍ ശ്രമിച്ചതോടെയാണ് അപകടമുണ്ടായത്. ക്ഷേത്രത്തിന്‍റെ നാലാം നമ്പര്‍ ഗേറ്റിലൂടെ തള്ളിക്കയറാനുള്ള ശ്രമത്തിനിടയിലാണ് കുട്ടികളും സ്ത്രീകളുമടക്കമുള്ളവർക്ക് പരിക്കേറ്റത്.

News, Bhopal, India, National, Temple, Injury, Injured, Mahakaleshwar temple, VIP visit,

ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ശ്രമിച്ച പൊലീസുകാര്‍ക്കും പരിക്കേറ്റു. ആളുകള്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ജനക്കൂട്ടം നിയന്ത്രിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി ഗേറ്റ് അടയ്ക്കാന്‍ ശ്രമിച്ചതോടെയാണ് കാര്യങ്ങള്‍ കൈവിട്ടുപോയത്.

Keywords: News, Bhopal, India, National, Temple, Injury, Injured, Mahakaleshwar temple, VIP visit, Several injured in stampede at Ujjain's Mahakaleshwar temple amid VIP visit.

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?