കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്: ആകാശ് തില്ലങ്കേരിയുടെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്


കണ്ണൂര്‍: (www.kvartha.com 14.07.2021) കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആകാശ് തില്ലങ്കേരിയുടെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്. കണ്ണൂര്‍ തില്ലങ്കേരി വഞ്ഞേരിയിലെ വീട്ടിലാണ് കസ്റ്റംസ് സംഘം റെയ്ഡ് നടത്തുന്നത്. ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് റെയ്ഡ് ആരംഭിച്ചത്. കണ്ണൂര്‍ കസ്റ്റംസ് ഓഫീസില്‍നിന്നുള്ള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലുള്ള അര്‍ജ്ജുന്‍ ആയങ്കിയുമായി ആകാശിന് അടുത്ത ബന്ധമുണ്ടെന്നാണ് വിവരം.

News, Kerala, Kannur, Gold, Smuggling, Case, Raid, Customs, Trending, Karipur gold smuggling case: Customs raid at Akash Thillankeri's house


സ്വര്‍ണക്കടത്ത് ക്വട്ടേഷനില്‍ ആകാശിന് പ്രധാന പങ്കുണ്ടെന്നാണ് ഉണ്ടെന്നാണ് സൂചന. എന്നാല്‍ ആകാശ് സ്ഥലത്തില്ല. മൊബൈല്‍ ഫോണും പ്രവര്‍ത്തിക്കുന്നില്ല. കഴിഞ്ഞ ദിവസം മുഹമ്മദ് ശാഫിയെ ചോദ്യം ചെയ്തതില്‍ നിന്നും ആകാശിന്റെ പങ്ക് സംബന്ധിച്ച സൂചന ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. 

കസ്റ്റംസ് അസിസ്റ്റന്റ് കമീഷണര്‍ ഇ വികാസിന്റെ നേതൃത്വത്തിലാണ് ഇയാളുടെ വീട്ടില്‍ റെയ്ഡ് നടത്തുന്നത്. പരിശോധനക്ക് ശേഷം ആകാശ് തില്ലങ്കേരിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കുമെന്നാണ് വിവരം. ആകാശിനെതിരെ സ്വര്‍ണക്കടത്ത് കേസില്‍ എഫ് ഐ ആര്‍ ഉണ്ടായിരുന്നില്ല. വിവാദമായ ശുഹൈബ് വധക്കേസില്‍ ഒന്നാംപ്രതിയാണ് ആകാശ് തില്ലങ്കേരി. 

Keywords: News, Kerala, Kannur, Gold, Smuggling, Case, Raid, Customs, Trending, Karipur gold smuggling case: Customs raid at Akash Thillankeri's house

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?