ലോക്ഡൗണില്‍ ബക്രീദീന് നല്‍കിയ ഇളവുകള്‍ റദ്ദാക്കണം: സുപ്രീം കോടതിയില്‍ ഹരജി

ദേശീയം (www.evisionnews.co): ബക്രീദുമായി ബന്ധപ്പെട്ട് മൂന്നു ദിവസം ലോക്‌ഡൌണ്‍ ഇളവുകള്‍ അനുവദിച്ച കേരള സര്‍ക്കാര്‍ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹരജി. ഡല്‍ഹി മലയാളി പികെഡി നമ്പ്യാര്യാണ് അപേക്ഷ നല്‍കിയത്. ഉത്തര്‍പ്രദേശിലെ കാവടി യാത്രയ്‌ക്കെതിരെ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസില്‍ കക്ഷി ചേരാനാണ് അപേക്ഷ നല്‍കിയിരിക്കുന്നത്.

ജസ്റ്റിസ് റോഹിങ്ടന്‍ നരിമാന്‍ അധ്യക്ഷനായ ബെഞ്ച് ഇന്ന് നമ്പ്യാരുടെ ആവശ്യം പരിഗണിക്കും. സീനിയര്‍ അഭിഭാഷകന്‍ വികാസ് സിങ് ആണ് നമ്പ്യാര്‍ക്ക് വേണ്ടി ഹാജരാകുന്നത്. കേരളത്തിലും മഹാരാഷ്ട്രയിലും കോവിഡ് കേസുകള്‍ ഉയരുന്നത് ആശങ്കപ്പെടുത്തുന്നു എന്ന് പ്രധാനമന്ത്രി തന്നെ അഭിപ്രായപ്പെട്ടിരുന്നു. ആരോഗ്യ അടിയന്തിരാവസ്ഥയ്ക്ക് സമാനമായ സാഹചര്യത്തിലും ജനങ്ങളുടെ ജീവന്‍ വച്ച് സര്‍ക്കാര്‍ കളിക്കുകയാണെന്ന് അപേക്ഷയില്‍ ആരോപിച്ചിട്ടുണ്ട്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?