ചെങ്കടലില്‍ താഴ്ന്നു പറന്ന പാരാഗ്ലൈഡറുടെ കാലില്‍ കടിച്ച് സ്രാവ്, വിഡിയോ


കെയ്‌റോ: (www.kvartha.com 07.07.2021) ആക്രമണകാരിയായ സ്രാവിന്റെ വായില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ചെങ്കടലിലൂടെ താഴ്ന്നുപറന്ന പാരാഗ്ലൈഡര്‍. കടലിന് മുകളിലൂടെ പറന്ന യുവാവ് താഴ്ന്ന് പറന്നപ്പോഴാണ് സ്രാവ് വാ പിളര്‍ന്ന് ചാടിപിടിച്ചത്. ജോര്‍ദാനില്‍ നിന്നുള്ള 37കാരനായ പാരാഗ്ലൈഡറാണ് അകാബ കടലിടുക്കില്‍ ചെങ്കടലിന് മുകളിലൂടെ പാരാഗ്ലൈഡിങ് നടത്തിയത്. 

താഴ്ന്ന് പറന്ന് ജലോപരിതലത്തില്‍ തൊട്ടതും സ്രാവ് കുതിച്ചുയര്‍ന്ന് വാപിളര്‍ക്കുകയായിരുന്നു. അപ്രതീക്ഷിതമായി എത്തിയ സ്രാവ് കാലില്‍ കടിച്ചെങ്കിലും പാരാഗ്ലൈഡര്‍ രക്ഷപ്പെടുകയായിരുന്നു. കാലിന്റെ പിന്‍ഭാഗത്തെ പേശികള്‍ സ്രാവ് കടിച്ചെടുത്ത നിലയില്‍ ഉടന്‍ തന്നെ പാരാഗ്ലൈഡറെ ജോര്‍ദാനിലെ പ്രിന്‍സ് ഹാഷിം സൈനിക ആശുപത്രിയിലെത്തിച്ചു. 

സംഭവത്തിന്റെ ഞെട്ടിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

News, World, International, Sea, Hospital, Attack, Video, Social Media, Watch: Shark Bites Off Paraglider's Foot in Viral Video





Keywords: News, World, International, Sea, Hospital, Attack, Video, Social Media, Watch: Shark Bites Off Paraglider's Foot in Viral Video

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?