ഹയർസെകൻഡറി സേ/ഇംപൂവ്മെന്റ് പരീക്ഷ; ഫീസ് അടയ്ക്കാനുള്ള അവസാന തീയതി നീട്ടി നൽകി
തിരുവനന്തപുരം: (www.kvartha.com 31.07.2021) ഓഗസ്റ്റിൽ നടക്കുന്ന ഹയർസെകൻഡറി സേ/ഇംപൂവ്മെന്റ് പരീക്ഷയ്ക്കുള്ള ഫീസ് അടയ്ക്കാനുള്ള അവസാന തീയതി നീട്ടി നൽകി. പരീക്ഷാഫീസ് ഓഗസ്റ്റ് മൂന്ന് വരെ സ്വീകരിക്കും. സേ/ഇംപൂവ്മെന്റ് പരീക്ഷയ്ക്ക് മാതൃ സ്കൂളിൽ പിഴയില്ലാതെ അപേക്ഷ സമർപിക്കേണ്ട അവസാന തീയതിയും ഓഗസ്റ്റ് മൂന്ന് ആണ്.
600 രൂപ പിഴയോടുകൂടി ഓഗസ്റ്റ് അഞ്ചുവരെ അപേക്ഷിക്കാം. അതത് സ്കൂൾ പ്രിൻസിപൽമാർ ട്രഷറിയിൽ ഫീസ് അടക്കേണ്ട തീയതി ഓഗസ്റ്റ് ആറ് ആണ്. ഡിപാർട്മെന്റ് പോർടൽ വഴി ഓൺലൈൻ രജിസ്ട്രേഷൻ നടത്താവുന്ന അവസാന തീയതിയും ഓഗസ്റ്റ് ആറ് ആണ്.
Keywords: News, Kerala, Thiruvananthapuram, School, Examination, Education, Plus Two student, Plus 2, Higher Secondary Say, Improvement Exam: last date for payment of fees has been extended.
Powered by Info News For You

Comments
Post a Comment