കോവാക്‌സിന്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട അഴിമതി ആരോപണം; ബ്രസീലിയന്‍ തെരുവുകളില്‍ പ്രസിഡന്റ് ബോല്‍സനാരോക്കെതിരെ ആയിരങ്ങളുടെ പ്രതിഷേധം
ബ്രസീലിയ: (www.kvartha.com 04.07.2021) ബ്രസീലിയന്‍ തെരുവുകളില്‍ പ്രസിഡന്റ് ജെയിര്‍ ബോല്‍സനാരോക്കെതിരെ ആയിരങ്ങളുടെ പ്രതിഷേധം. കോവാക്‌സിന്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിലാണ് തുടര്‍ച്ചയായ മൂന്നാം ദിവസവും ബ്രസീലിയന്‍ തെരുവുകളില്‍ പ്രതിഷേധം തുടരുന്നത്.
പ്രസിഡന്റ് രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. സാവോ പോളോ, ബെലം, റെസിഫ് തുടങ്ങിയ നഗരങ്ങളില്‍ പ്രതിഷേധം അലയടിച്ചു. ബോല്‍സനാരോയെ ഇംപീച് ചെയ്യുക, വാക്‌സിനുകള്‍ക്ക് യെസ് പറയുക, ബോല്‍സനാരോയുടെ വംശഹത്യ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് പ്രതിഷേധം.
രാജ്യത്ത് കൊറോണ വൈറസ് മഹാമാരിയെ തുടര്‍ന്ന് അഞ്ചുലക്ഷം പേര്‍ക്ക് ജീവന്‍ നഷ്ടമായതുമായി ബന്ധപ്പെട്ട് പാര്‍ലമെന്ററി അന്വേഷണത്തിന് സമ്മര്‍ദം ചെലുത്തുന്നത് കൂടിയാണ് പ്രതിഷേധം. രാജ്യത്ത് മരണനിരക്ക് ഉയര്‍ന്നതില്‍ സര്‍കാരിനെ കുറ്റപ്പെടുത്തി പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന 47കാരിയായ ഫിസീഷ്യന്‍ കൂടിയായ ലിമ മെന്‍ഡസ് രംഗത്തെത്തി.
'തെറ്റായ തീരുമാനങ്ങള്‍, വ്യാജവാര്‍ത്തകള്‍, നുണകള്‍ തുടങ്ങിയവയിലൂടെ ഈ സര്‍കാര്‍ 5,00,000ത്തില്‍ അധികംപേരെ കൊന്നു. കൂടാതെ ഇപ്പോള്‍ വാക്‌സിന്‍ വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതി ആരോപണവും' - ലിമ പറഞ്ഞു.
കോവാക്‌സിന്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട കരാറിന്റെ മറവില്‍ അഴിമതി നടന്നുവെന്നും ഇതിന് ബോല്‍സനാരോ കൂട്ടുനിന്നെന്നുമാണ് ആരോപണം. തുടര്‍ന്ന് പ്രതിപക്ഷം പ്രസിഡന്റിനെതിരെ ഇംപീച്‌മെന്റ് നടപടി ആവശ്യപ്പെട്ടിരുന്നു. നാലുകോടി ഡോളറിന്റെ കരാറില്‍ അഴിമതി ആരോപണം ഉയര്‍ന്നിട്ടും ആരോപണ വിധേയനായ ഉദ്യോഗസ്ഥനെതിരെ സര്‍കാര്‍ അന്വേഷണം നടത്തുന്നില്ലെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.
Keywords: News, World, Brazil, Vaccine, Business, Finance, Protest, Protesters, President, Thousands In Brazil Join Anti-Bolsonaro Protests Over Covaxin Deal
Powered by Info News For You

Comments
Post a Comment