കോവിഡ് മൂലം മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കുള്ള സർകാർ സാമ്പത്തിക സഹായം; സുപ്രീം കോടതി വിധിയുടെ പരിധിയിൽ പ്രവാസികളെയും ഉൾപെടുത്തണമെന്ന് ഇൻകാസ്
ശാർജ: (www.kvartha.com 03.07.2021) കോവിഡ് മഹാമാരി മൂലം മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സർകാർ സാമ്പത്തിക സഹായം നൽകണമെന്ന സുപ്രീം കോടതി വിധി ഏറെ ആശ്വാസകരമാണെന്നും വിധിയുടെ പരിധിയിൽ മരിച്ച പ്രവാസികളെകൂടി ഉൾപെടുത്തണമെന്ന് ഇൻകാസ് ആവശ്യപ്പെട്ടു.
ആയിരക്കണക്കിന് കോടിയുടെ വിദേശനാണ്യം കേരളത്തിന് നൽകുന്ന പ്രവാസികളെ പല പ്രതിസന്ധി ഘട്ടങ്ങളിലും വിസ്മരിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ കുറേ വർഷങ്ങളായി നടന്നുകൊണ്ടിരിക്കുന്നത്. ഏറ്റവും ദുരിതപൂർണമായ കാലഘട്ടത്തിൽ ജോലി നഷ്ടപ്പെട്ടു സാമ്പത്തികമായി തകരുകയും കോവിഡ് മൂലം ജീവൻ നഷ്ടപ്പെടുകയും ചെയ്ത പ്രവാസികളുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം സർകാർ സഹായം ഏറെ ആശ്വാസകരമാണ്.
ആയിരക്കണക്കിന് പ്രവാസികളാണ് കോവിഡ് മൂലം ഗൾഫിൽ മാത്രം മരണമടഞ്ഞിട്ടുള്ളത്. നിർധനരായ പ്രവാസി കുടുംബങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന്ന് സുപ്രീംകോടതി വിധി ബാധകമാക്കുന്നതോടെ സാധിക്കും. കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽ റാപിഡ് പിസിആർ ടെസ്റ്റുകളിൽ കടുത്ത വിവേചനമാണ് തുടരുന്നത്. 2400 രൂപ നെടുമ്പാശേരിയിലും തിരുവനന്തപുരത്തും ഈടാക്കുമ്പോൾ കരിപ്പൂരിൽ 3500 രൂപയാണ് വാങ്ങുന്നത്. റാപിഡ് പി സി ആർ ടെസ്റ്റുകൾ എല്ലാ വിമാനത്താവളങ്ങളിലും സൗജന്യമാക്കണം.
കോവിഡ് രണ്ടാം വകഭേദത്തിൻ്റെ തീവ്രതയിൽ അകപ്പെട്ട്, കഴിഞ്ഞ രണ്ടു മാസത്തോളമായി നാട്ടിൽ കഴിയുന്ന ആയിരക്കണക്കിന് പ്രവാസികൾക്ക് എത്രയും വേഗം ഗൾഫിൽ തിരിച്ചെത്തുന്നതിനും ജോലിയിൽ പ്രവേശിക്കുന്നതിനുള്ള സാഹചര്യമുണ്ടാക്കുന്നതിന് ആവശ്യമായ ഇടപെടൽ സർകാരിൻറെ ഭാഗത്തുനിന്നും ഉണ്ടാകണം. യാത്രയ്ക്ക് മുന്നോടിയായ പരിശോധനാ സംവിധാനങ്ങൾ നാല് വിമാനത്താവളങ്ങളിലും സജ്ജമാക്കാൻ സർകാരിൻ്റെ അടിയന്തിരമായ ശ്രദ്ധയുണ്ടാകണമെന്നും ഇൻകാസ് യുഎഇ ആക്ടിംഗ് പ്രസിഡണ്ട് ടി എ രവീന്ദ്രനും ജനറൽ സെക്രടറി പുന്നക്കൽ മുഹമ്മദലിയും ആവശ്യപ്പെട്ടു.
Powered by Info News For You

Keywords: Gulf, Sharjah, UAE, World, News, COVID-19, Supreme Court of India, NRIs, Help, Family, Dead, Job, Covid financial aid; Expatriates should also be included, Requests INCAS.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment