ഉദ്ഘാടനത്തിന് നാട മുറിക്കാനുള്ള കത്രിക കൊണ്ടുവരാന്‍ വൈകി; കുപിതനായി തെലങ്കാന മുഖ്യമന്ത്രി
ഹൈദരാബാദ്: (www.kvartha.com 05.07.2021) ഉദ്ഘാടനത്തിന് നാട മുറിക്കാനുള്ള കത്രിക കൊണ്ടുവരാന്‍ വൈകിയതില്‍ കുപിതനായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. രാജണ്ണ സിര്‍സില ജില്ലയിലെ മേഡിപ്പള്ളിയില്‍ നിര്‍മിച്ച വീട് കൈമാറുന്ന ചടങ്ങിനിടെയാണ് മുഖ്യമന്ത്രി കുപിതനായത്. കത്രികയ്ക്കായി കാത്തുനിന്നെങ്കിലും കൊണ്ടുവരാന്‍ വൈകിയതോടെ നാട തട്ടിമാറ്റി മുഖ്യമന്ത്രി അകത്തുകയറുകയായിരുന്നു. പിന്നീട് പൂജകള്‍ക്ക് ശേഷം വീട് കൈമാറി.
കെസിആര്‍ നഗര്‍ എന്ന പേരില്‍ നിര്‍മിച്ച ഭവന സമുച്ചയം 80 കോടി രൂപ മുടക്കിയാണ് നിര്‍മിച്ചത്. 5000 പേര്‍ക്ക് താമസിക്കാനായി 1,300 ഫ് ളാറ്റുകളാണ് പൂര്‍ത്തിയാക്കിയത്.
Keywords: No scissors, Telangana CM K Chandrashekar Rao loses cool at inauguration, pulls out ribbon with hand, Hyderabad, News, Chief Minister, Inauguration, House, National.
Powered by Info News For You

Comments
Post a Comment