ഒമാനില്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ട ഉപഭോക്താക്കള്‍ക്ക് ഉടന്‍ സേവനം പുനഃസ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കി എ പി എസ് ആര്‍

മസ്‌കത്: (www.kasargodvartha.com 31.07.2021) ഒമാനില്‍ വൈദ്യുതി വിതരണം വിച്ഛേദിക്കപ്പെട്ട ഉപഭോക്താക്കള്‍ക്ക് ഉടന്‍ സേവനം പുനഃസ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കി എ പി എസ് ആര്‍ (അതോറിറ്റി ഫോര്‍ പബ്ലിക് സര്‍വീസസ് റെഗുലേഷന്‍). ബില്ലുകള്‍ അടക്കാത്തവരുടെ വൈദ്യുതി വിതരണം വിച്ഛേദിക്കരുതെന്ന നിര്‍ദേശമാണ് വൈദ്യുതി വിതരണ സ്ഥാപനങ്ങള്‍ക്ക് എ പി എസ് ആര്‍ നല്‍കിയിരിക്കുന്നത്. 

വൈദ്യുതി ബില്ലുകളില്‍ ക്രമാതീതമായ വര്‍ധനവ് പെട്ടന്നുണ്ടായത് ചൂണ്ടിക്കാട്ടി ധാരാളം ഉപഭോക്താക്കള്‍ പരാതികള്‍ ഉയര്‍ത്തിയിരുന്നു. ഈ സാഹചര്യത്തില്‍ പണമടക്കുവാന്‍ വൈകുന്നവരുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടായി. കുടിശ്ശിക ബില്ലുകള്‍ അടയ്ക്കാത്തതിനാല്‍ വൈദ്യുതി വിതരണം വിച്ഛേദിക്കപ്പെട്ട ഉപഭോക്താക്കള്‍ക്ക് സേവനം ഉടന്‍ പുനഃസ്ഥാപിച്ചു നല്‍കാനും സമിതി ആവശ്യപ്പെട്ടു.

Muscat, News, Gulf, World, Top-Headlines, Technology, Business, Electricity, Electricity firms told not to cut off supply: Authority

Keywords: Muscat, News, Gulf, World, Top-Headlines, Technology, Business, Electricity, Electricity firms told not to cut off supply: Authority



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?