ഒരു വര്‍ഷം ഒരുമിച്ച് താമസിച്ചപ്പോള്‍ അവനും അവളെ ഇഷ്ടമായി; സോഷ്യൽ മീഡിയയിൽ ചർചയായ ചിലന്തി സ്നേഹം

ന്യൂഡെൽഹി: (www.kvartha.com 06.07.2021) എന്തും നിമിഷനേരം കൊണ്ട് വൈറലാവുന്ന ഇക്കാലത്ത് ഒരു ചിലന്തിയെ പെറ്റായി വളർത്തുന്ന യുവതിയും അവളുടെ ചിലന്തിയുമാണ് സോഷ്യൽ മീഡിയയിൽ ചർച വിഷയം. ട്രേസി ഹെനസ് എന്ന യുവതിയാണ് ചിലന്തിയെ ഇങ്ങനെ വളർത്തുന്നത്. എന്നാല്‍, തമാശയെന്തന്നാൽ തനിക്ക് ഇങ്ങനെയൊരു കൂട്ടുകാരിയുണ്ട് എന്ന് കേട്ടപ്പോള്‍ അവളുടെ കാമുകന്‍ ആകെ ഞെട്ടിപ്പോയത്രെ. ഇക്കാര്യം യുവതി തന്നെയാണ് ഫേസ്ബുകില്‍ കുറിച്ചത്.

'കാമുകന്‍റെ വീട്ടിലേക്ക് താമസത്തിനായി മാറിയപ്പോള്‍ ഞാനെന്‍റെ ചിലന്തിയെ കൂടി കൊണ്ടുവന്നിട്ടുണ്ട് എന്ന് പറഞ്ഞു. ഇത് കേട്ടപ്പോൾ കാമുകന്‍ ഞെട്ടിപ്പോയി. ഞാനവളെ ഒരു കൂടിലാക്കി. ഒപ്പം അവളുടെ പച്ചക്കറിപ്പെട്ടിയും വച്ചു. എന്നിട്ടത് ജനാലയ്ക്കരികില്‍ വച്ചു. എന്‍റെ കാമുകനത് വിശ്വസിക്കാനായില്ല. എന്നാല്‍, ഒരുവര്‍ഷം ഒരുമിച്ച് താമസിച്ചപ്പോള്‍ കാമുകനും അവളെ ഇഷ്ടമായി'. യുവതി പറഞ്ഞു.

ഇപ്പോള്‍ തങ്ങളുടെ 'കൊച്ചുകുട്ടി' എന്നാണ് സ്നേഹത്തോടെ അവരിരുവരും ചിലന്തിയെ വിളിക്കുന്നത്.

News, New Delhi, National, State, Woman, Social Media, Viral, Spider, little girl,

കാമുകന് ഇപ്പോള്‍ ആ ചിലന്തിയോടുള്ള സ്നേഹത്തെ കുറിച്ചും യുവതി പറഞ്ഞു. യുവതി ചിലന്തിയുടെ ഒരു വിഡിയോ കൂടി പോസ്റ്റ് ചെയ്തിരുന്നു. 'നമ്മുടെ ഈ കൊച്ചുകുട്ടി എത്രകാലം വരെ ജീവിക്കും' എന്നും പോസ്റ്റിൽ ചോദിച്ചു. ചിലന്തികളെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവയ്ക്കുന്ന ഗ്രൂപില്‍ ഒരാള്‍ പറഞ്ഞത്, താനും ഇതുപോലെ ചിലന്തിയെ വളര്‍ത്തുന്നുണ്ടായിരുന്നു. മൂന്നുവര്‍ഷം വരെ ജീവിക്കുമെന്നാണ് കരുതുന്നത് എന്നാണ്.

അധികകാലം ഇവ ജീവിക്കുമെന്ന് തോന്നുന്നില്ല. എന്നാല്‍, നിങ്ങള്‍ക്കവളോടുള്ള സൗഹൃദം എത്ര മനോഹരമാണ് എന്നാണ് മറ്റൊരാള്‍ ചോദിച്ചത്. ചിലരാകട്ടെ തങ്ങള്‍ക്കും പെറ്റുകളായി ചിലന്തി ഉണ്ടായിരുന്നുവെന്നും നാലോ അതിലധികമോ വര്‍ഷം അവ ജീവിച്ചിരുന്നുവെന്നും കുറിച്ചു.

മിക്കവരും ഈ ചിലന്തിയെ കുറിച്ചുള്ള വിവരങ്ങള്‍ ഇടയ്ക്കിടയ്ക്ക് കൈമാറണേ എന്ന് ഓര്‍മിപ്പിച്ചു. ചിലരാകട്ടെ തങ്ങളുടെ വീടുകളില്‍ അടുക്കളകളിലും കുളിമുറികളിലും ബെഡ്റൂമുകളിലും വരെയുള്ള ചിലന്തിയുടെ ചിത്രങ്ങള്‍ കൈമാറി. ഇപ്പോള്‍ യുവതി പറയുന്നത്, ദൈവമേ നന്ദി. ഞാനൊരാള്‍ മാത്രമല്ലല്ലോ ഇങ്ങനെ ചിലന്തിയെ പെറ്റ് ആയി കൊണ്ടുനടക്കുന്നത് എന്നാണ്.

Keywords: News, New Delhi, National, State, Woman, Social Media, Viral, Spider, little girl, Girlfriend warms to a house spider and keeps it as a 'pet' for A YEAR - before moving it into her 'horrified' boyfriend's home where they now feed it flies and call it their 'little girl'.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?