'കച്ചവടം നടത്തി കുടുംബം പോറ്റാനൊന്നും പോകുന്നതല്ല സാറേ, ബിവറേജിന് മുന്നിൽ ക്യൂ നിൽക്കാനാ.. ദയവു ചെയ്ത് ഫൈൻ അടിക്കരുത്'; നടുറോഡില്‍ കേരളാ പൊലീസിന് സല്യൂടടിക്കുന്ന തെരുവ് നായയുടെ ചിത്രത്തിന്റെ അടിക്കുറിപ്പ് ചിരി പടർത്തുന്നു
തിരുവനന്തപുരം: (www.kvartha.com 13.07.2021) നടുറോഡില്‍ കേരളാ പൊലീസിന് സല്യൂടടിക്കുന്ന ഒരു തെരുവ് നായയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കേരളാ പൊലീസ് തന്നെയാണ് ഫേസ്ബുകിലൂടെ ചിത്രം ജനങ്ങളിലേക്ക് എത്തിച്ചത്.
ചിത്രത്തിന് രസകരമായ അടിക്കുറിപ്പ് തയ്യാറാക്കാനും പോസ്റ്റില്‍ കേരള പൊലീസ് പറയുന്നുണ്ട്. രസകരമായ കമന്റിന് സമ്മാനവും വാഗ്ധാനം ചെയ്യുന്നുണ്ട് പൊലീസ്. ദീപേഷ് വി ജി പകര്‍ത്തിയ ചിത്രമാണ് ഫേസ്ബുകിലൂടെ പങ്കുവച്ചിരിക്കുന്നത്.
ചിത്രത്തിന് താഴെ കമന്‍റുകളുമായി ഇതിനോടകം തന്നെ നിരവധി പേര്‍ എത്തി. കൂടുതൽ അടികുറിപ്പുകളും ചിരി പടർത്തുകയാണ് സോഷ്യൽ മീഡിയയിൽ. നിരവധി പ്രമുഖരും ചിത്രത്തിന് കമന്റുമായി എത്തിയിട്ടുണ്ട്.

കച്ചവടം നടത്തി കുടുംബം പോറ്റാനൊന്നും പോകുന്നതല്ല സാറേ.. ബിവറേജിനു മുന്നിൽ ക്യൂ നിൽക്കാനാ.. ദയവു ചെയ്ത് ഫൈൻ അടിക്കരുത് എന്നാണ് ഒരാൾ അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. 3000 ത്തിലധികം ലൈകുകളാണ് ആ അടികുറിപ്പിന് ലഭിച്ചിരിക്കുന്നത്.
കൂടുതലും ലോക്ഡൗൺ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട അടിക്കുറിപ്പുകളാണ് ലഭിച്ചിരിക്കുന്നത്.
'സാറേ... നാടനാണ് പക്ഷേ നല്ല ട്രെയിനിങ് തന്നാൽ ഞാൻ പൊളിക്കും, ആ ജർമനൊക്കെ മാറ്റി എന്നെയൊന്ന് ട്രൈ ചെയ്യൂ... കഞ്ചാവിന്റെ മണം ഞാൻ പെട്ടെന്ന് പിടിച്ചെടുക്കും.. എന്നെ പൊലീസിലെടുക്കു പ്ലീസ്'- എന്നാണ് ഷെഫ് സുരേഷ് പിള്ളയുടെ കമന്‍റ്.
Keywords: News, Thiruvananthapuram, Kerala, State, Police, Facebook, Facebook Post, Viral, Caption competition, Kerala police, Caption competition for image of Street dog salutes Kerala police.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment