വിവാദ വജ്രവ്യാപാരി മെഹുല്‍ ചോക്‌സിക്ക് ഡൊമനികന്‍ ഹൈകോടതി ജാമ്യം നല്‍കി; ചികിത്സയ്ക്കായി ആന്റിഗ്വയിലേക്ക് തിരിച്ചുപോകാന്‍ അനുമതി
ന്യൂഡെല്‍ഹി: (www.kvartha.com 13.07.2021) ഇന്‍ഡ്യയില്‍ സാമ്പത്തിക തട്ടിപ്പ് നടത്തി വിദേശത്തേക്ക് മുങ്ങിയ വിവാദ വജ്രവ്യാപാരി മെഹുല്‍ ചോക്‌സിക്ക് ഡൊമനികന്‍ ഹൈകോടതി ജാമ്യം നല്‍കി. ഡൊമനികയില്‍ നിന്ന് തിരിച്ചെത്തിക്കാമെന്ന ഇന്‍ഡ്യന്‍ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാവുകയാണ് ഈ വാര്‍ത്ത. ഡൊമിനികയില്‍ അനധികൃത കുടിയേറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡിലായിരുന്ന ചോക്‌സിക്ക് ചികിത്സയ്ക്കായി
ആന്റിഗ്വയിലേക്ക് തിരിച്ചുപോകാന്‍ കോടതി അനുമതി നല്‍കി.
ആന്റിഗ്വയിലേക്ക് തിരിച്ചുപോകാന്‍ കോടതി അനുമതി നല്‍കി.
2018 മുതല്‍ ആന്റിഗ്വന്‍ പൗരനായ ചോക്‌സിക്ക് ഇഷ്ടപ്പെട്ട ചികിത്സക്ക് അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഇദ്ദേഹത്തിനെതിരെ ചുമത്തപ്പെട്ട അനധികൃത കുടിയേറ്റ കേസ് സ്‌റ്റേ ചെയ്യുകയുമുണ്ടായി. ഇതോടെ ഡൊമനികയില്‍ നിന്ന് ഇന്‍ഡ്യയിലേക്ക് തിരിച്ചെത്തിക്കാമെന്ന പ്രതീക്ഷയില്‍ നടപടികള്‍ നീക്കിയ കേന്ദ്ര സര്‍കാരിന് തിരിച്ചടിയായിരിക്കുകയാണ്.
13,500 കോടി രൂപയുടെ വായ്പതട്ടിപ്പ് നടത്തി ആന്റിഗ്വയിലേക്ക് നാടുവിട്ട ചോക്‌സി, അവിടെ നിന്ന് ഡൊമനികയില്‍ എത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റിലായത്. തുടര്‍ന്ന് തന്നെ ചിലര്‍ തട്ടിക്കൊണ്ട് വന്നതാണെന്നായിരുന്നു ചോക്‌സിയുടെ വാദം. ചോക്‌സിയെ ഹണി ട്രാപില്‍പ്പെടുത്തിയതാണെന്ന് വക്കീലും കോടതിയില്‍ വാദിച്ചിരുന്നു.
Powered by Info News For You

Comments
Post a Comment