ലോക്ഡൗൺ സംബന്ധിച്ച് ആശയകുഴപ്പങ്ങൾ നിലനിൽക്കെ കൂടുതൽ ഇളവുകൾ ?; പെരുന്നാൾ പ്രമാണിച്ച് കടകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകാൻ സാധ്യത

തിരുവനന്തപുരം: (www.kvartha.com 13.07.2021) ലോക്ഡൗൺ സംബന്ധിച്ച് ആശയകുഴപ്പങ്ങൾ നിലനിൽക്കെ സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ ഉണ്ടാവുമോ?. ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കാൻ തിങ്കളാഴ്ച രാവിലെ 9.30-ന് തിരുവനന്തപുരത്ത് അവലോകനയോഗം നടക്കുകയാണ്. മുഖ്യമന്ത്രി ദില്ലിയിൽ നിന്ന് ഓൺലൈനായി യോഗത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും. മിഠായിത്തെരുവിലടക്കം കടകൾ തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധങ്ങൾ വ്യാപാരികൾ നടത്തിയിരുന്നു. വ്യാപാരികളുടെ പ്രതിഷേധവും നിയന്ത്രണങ്ങളിലെ അശാസ്ത്രീയത വിദഗ്ധ സമിതി ഉന്നയിച്ചതും യോഗത്തിൽ വിശദമായി ചർച ചെയ്യും.

സംസ്ഥാനത്ത് കടകളുടെ പ്രവർത്തനസമയം കൂട്ടിയേക്കുമെന്നാണ് സൂചന. എല്ലാ ദിവസങ്ങളിലും പെരുന്നാൾ പ്രമാണിച്ച് കടകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയേക്കും. കടകൾക്ക് വൈകിട്ട് അടയ്ക്കേണ്ട സമയവും നീട്ടി നൽകാൻ സാധ്യത.

News, Kerala, State, Lockdown, COVID-19, Festival, Thiruvananthapuram, Chief Minister,

കടകൾ തുറക്കുന്നത് ചില ദിവസങ്ങളിൽ മാത്രമാകുന്നതിലെ അശാസ്ത്രീയതയും വിദഗ്ധസമിതി ചൂണ്ടിക്കാട്ടുന്നു. ഈ ദിവസങ്ങളിൽ വലിയ തിരക്കാണ് കടകളിൽ അനുഭവപ്പെടുന്നതെന്നും വിദഗ്ധസമിതി പറഞ്ഞു. അതിന് പകരം ഓഫീസുകളുടെയും കടകളുടെയും പ്രവർത്തനസമയം കൂട്ടുകയാണ് വേണ്ടതെന്നും നിർദേശം ഉയർന്നു.

അതേസമയം കോവിഡ് രണ്ടാംതരംഗത്തിലെ ലോക്ഡൗണിൽ രണ്ട് മാസത്തിനിടെ ഒരിക്കൽ പോലും ഇളവ് കിട്ടാത്ത നിരവധി പഞ്ചായത്തുകളുണ്ട് സംസ്ഥാനത്ത്. നിയന്ത്രണം പ്രാദേശിക തലത്തിലേക്ക് മാറിയതോടെ പല പഞ്ചായത്തുകളും 60 ദിവസമായി പൂട്ടിയിട്ടു കിടക്കുകയാണ്.

Keywords: News, Kerala, State, Lockdown, COVID-19, Festival, Thiruvananthapuram, Chief Minister, More concessions in state? Possibility to allow shops to open during festival.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?