ഇൻഡ്യന്‍ ക്യാപ്റ്റന്‍ മിതാലിക്ക് റെകോർഡ്; പരമ്പര സ്വന്തമാക്കി ഇൻഗ്ലൻഡ്; അവസാന മത്സരം ജയിച്ച് ഇൻഡ്യ
ലൻഡന്‍: (www.kvartha.com 04.07.2021) അന്താരാഷ്ട്ര ക്രികെറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന വനിതാ താരമായി ഇൻഡ്യന്‍ ക്യാപ്റ്റൻ മിതാലി രാജ്. മുന്‍ ഇൻഗ്ലൻഡ് ക്യാപ്റ്റന്‍ ചാര്‍ലോട് എഡ്വേര്‍ഡ്‌സിനെയാണ് താരം പിന്നിലാക്കിയത്. ഇൻഗ്ലഡുമായുള്ള പരമ്പരയിലെ അവസാന ഏകദിനത്തില്‍ 15 റണ്‍സ് നേടിയപ്പോഴാണ് എഡ്വേര്‍ഡ്‌സിനെ മറികടന്ന് ഇൻഡ്യന്‍ ക്യാപ്റ്റന്‍ മുന്നിലെത്തിയത്. മത്സരത്തില്‍ പുറത്താവാതെ 75 റൺസ് നേടിയതോടെ മൂന്ന് ഫോര്‍മാറ്റുകളിലുമായി താരം 10,273 സ്വന്തമാക്കി.
മിതാലിയുടെ ഇന്നിങ്‌സിന്റെ ബലത്തിൽ ഇൻഡ്യ ആറ് വികെറ്റ് നഷ്ടത്തിൽ ഇൻഗ്ലൻഡ് ഉയർത്തിയ 219 റൺസ് മറിക്കടന്നു. മോശം കാലാവസ്ഥയെ തുടര്‍ന്ന് മത്സരം 47 ഓവറായി ചുരുക്കിയിരുന്നു. മൂന്ന് വികെറ്റ് നേടിയ ദീപ്തി ശര്‍മയാണ് ഇൻഗ്ലൻഡിനെ പിടിച്ചുകെട്ടിയത്. 49 റണ്‍സ് നേടിയ നതാലി സ്‌കിവറാണ് ഇൻഗ്ലൻഡിന്റെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിങ്ങില്‍ ഇൻഡ്യ 46.3 ഓവറില്‍ ലക്ഷ്യം കണ്ടു. പരമ്പരയിലെ ആദ്യ രണ്ട് ഏകദിനങ്ങളും ജയിച്ച് ഇൻഗ്ലൻഡ് നേരത്തെ തന്നെ പരമ്പര നേടിയിരുന്നു.

മിതാലിക്ക് പുറമെ ഇൻഡ്യൻ ഒപെണർ സ്മൃതി മന്ദന (49) യും മികച്ചു നിന്നു. ഷെഫാലി വര്‍മ (19), ജമീമ റോഡ്രിഗസ് (4), ഹര്‍മന്‍പ്രീത് കൗര്‍ (16), ദീപ്തി ശര്‍മ (18), സ്‌നേഹ് റാണ (24) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ജുലന്‍ ഗോസ്വാമി (1) പുറത്താവാതെ നിന്നു. സോഫി എക്ലെസ്റ്റോണ്‍ ഇൻഗ്ലൻഡിനായി നാല് വികെറ്റ് സ്വന്തമാക്കി.
ഇൻഗ്ലൻഡ് നിരയിൽ നതാലി സ്‌കിവര്‍ (49), ഹീതര്‍ നൈറ്റ് (46), വിന്‍ഫീല്‍ഡ് ഹില്‍ (36) മികച്ച പ്രകടനം കാഴ്ചവച്ചു. കേറ്റ് ക്രോസ് പുറത്താവാതെ 16 റൺസ് നേടി. സോഫിയ ഡഗ്ലി (28), എമി എലന്‍ ജോണ്‍ (17) എന്നിവരാണ് രണ്ടക്കം കണ്ട മറ്റു ഇംഗ്ലീഷ് താരങ്ങള്‍. സോഫിയ എക്ലെസ്റ്റോണ്‍ (9), കാതറീന്‍ ബ്രന്റ് (6), സാറാ ഗ്ലെന്‍ (6), അന്യ ഷ്രുബ്‌സോണ്‍ (1) താമി ബ്യൂമോണ്ട് (0) എന്നിവരാണ് പുറത്തായ മറ്റു ഇൻഗ്ലൻഡ് താരങ്ങള്‍.
ദീപ്തി ശര്‍മയ്ക്ക് പുറമെ പൂനം യാദവ്, ശിഖ പാണ്ഡെ, ജുലൻ ഗോസ്വാമി, ഹര്‍മന്‍ പ്രീത് കൗര്‍, സ്‌നേഹ് റാണ എന്നിവര്‍ ഓരോ വികെറ്റും സ്വന്തമാക്കി.
Keywords: News, Cricket, Indian Team, World, Sports, London, England, India captain Mithali Raj, International run-scoring, England women in third ODI, India captain Mithali Raj sets new international run-scoring record against England women in third ODI.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment