കോവിഡിന്റെ പ്രതിസന്ധിയിൽ തകർന്നവർ ഒറ്റയ്ക്കാവില്ല, ഒപ്പമുണ്ട് ഇവർ; ഉപജീവനത്തിന് വേറിട്ട മാതൃകയൊരുക്കി എസ് വൈ എസ് സാന്ത്വനം
മുള്ളേരിയ: (www.kasargodvartha.com 04.07.2021) കോവിഡും ലോക് ഡൗണും തീർത്ത സാമ്പത്തിക പ്രതിസന്ധിയിൽ പെട്ടവർക്ക് അതിജീവനത്തിന്റെ വേറിട്ട മാതൃക ഒരുക്കുകയാണ് ആദൂർ റഹ്‌മത് നഗറിലെ എസ് വൈ എസ് സാന്ത്വനം പ്രവർത്തകർ. പ്രയാസമനുഭവിക്കുന്ന 50 കുടുംബങ്ങൾക്ക് ഉപജീവന മാർഗമായി പ്രവർത്തകരുടെ നേതൃത്വത്തിൽ കോഴി ഫാം ഒരുങ്ങുന്നു. ഇതിന്റെ ആദ്യ ഘട്ടമായി 10 കുടുംബങ്ങൾക്ക് കോഴിമുട്ട വിരിയിക്കുന്ന ഇൻകുബേറ്റർ വിതരണം ചെയ്‌തു.
പലർക്കും ജോലി നഷ്ടപ്പെടുകയും സാമ്പത്തികമായി തകരുകയും ചെയ്‌ത മഹാമാരിക്കാലമാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. മുന്നിലുള്ള വഴിയെന്തന്നറിയാതെ പലരും നിസഹായരായ അവസ്ഥയിലാണ്. ഇവിടെയാണ് സാന്ത്വനം പ്രവർത്തകരുടെ മാതൃക നാടിൻന്റെയാകെ പ്രശംസ നേടുന്നത്. ഈ പദ്ധതി കൂടുതൽ മേഖലയിലേക്ക് വ്യാപിക്കുവാനുള്ള പ്രവർത്തനങ്ങൾ നടന്ന് വരുന്നതായും ഭാരവാഹികൾ പറയുന്നു.
മുമ്പും ഇത്തരം കാരുണ്യ പ്രവർത്തനങ്ങൾ കൊണ്ട് സജീവമായിരുന്നു എസ് വൈ എസ് സ്വാന്തനം പ്രവർത്തകർ. നിത്യവരുമാനമില്ലാത്ത അനവധി കുടുംബങ്ങൾക്കുള്ള സ്ഥിരം റേഷൻ പദ്ധതി വൻവിജയമായി തുടരുന്നു. വർഷാവർഷം ചേലാകർമത്തിനുള്ള ക്യാമ്പും ഒരുക്കുന്നുണ്ട്. ഇതിനോടകം രണ്ട് കുടുംബങ്ങൾക്ക് വീടും ജലക്ഷാമം നേരിടുന്നവർക്കായി ബോർവെൽ നിർമിച്ച് കുടിവെള്ള സൗകര്യവും ഒരുക്കി. ഇത്തരം ജനക്ഷേമ പദ്ധതികളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് പുതിയ ആശയവുമായി പ്രവർത്തകർ മുന്നോട്ട് വന്നത്.
ഇൻകുബേറ്ററിന്റെ വിതരണോദ്ഘാടനം എസ് വൈ എസ് ജില്ലാ ദഅവ പ്രസിഡന്റ് സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ കണ്ണവം തങ്ങള്‍ നിർവഹിച്ചു. സയ്യിദ് യഹ് യൽ ഹൈദ്രൂസി തങ്ങള്‍, മുള്ളേരിയ സോണ്‍ സാന്ത്വനം സെക്രടറി ഹല്ലാജ സഖാഫി റഹ്‌മത് നഗർ, ടി എം അബ്ദുല്ല പുളിയടി, സുഹൈൽ, മജീദ്, സംബന്ധിച്ചു.
Powered by Info News For You

Keywords: Kasaragod, Kerala, Mulleria, news, COVID-19, Lockdown, Family, Adhur, SYS, Job, Chicken, Ration Shop, Secretary, president, inauguration, SYS set a different model of livelihood for those who have been devastated by covid's crisis.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment