പഴനിയില്‍ മലയാളി യുവതി പീഡനത്തിനിരയായ സംഭവം; ലോഡ്ജിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം

കണ്ണൂര്‍: (www.kasargodvartha.com 10.07.2021) പഴനിയില്‍ കണ്ണൂര്‍ സ്വദേശിനി പീഡനത്തിനിരയായ സംഭവത്തില്‍ ലോഡ്ജിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ പൊലീസ് തീരുമാനം. തലശേരി പൊലീസുമായി സഹകരിച്ചാണ് തമിഴ്നാട് പൊലീസിന്റെ അന്വേഷണം നടക്കുന്നത്. ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് തമിഴ്നാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

യുവതിയുടേയും ഭര്‍ത്താവിന്റെയും മൊഴിയും ആരോഗ്യ സ്ഥിതി സംബന്ധിച്ചുള്ള വിവരങ്ങളും തലശേരി പൊലീസില്‍ നിന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ജൂണ്‍ 19നാണ് കേസിനാസ്പദമായ സംഭവം. പഴനിയില്‍ ഭര്‍ത്താവിനൊപ്പം ക്ഷേത്ര സന്ദര്‍ശനത്തിനെത്തിയ യുവതിയാണ് പീഡനത്തിനിരയായത്. 

Kannur, News, Kerala, Top-Headlines, Crime, Police, Molestation, Enquiry, Woman, Treatment, Woman molested in Palani; Investigation focused on CCTV footage of lodge

അതിക്രമം തടയാനെത്തിയ ഭര്‍ത്താവിനെ മര്‍ദിച്ച് അവശനാക്കിയശേഷമാണ് സംഘം സ്ത്രീയെ തട്ടിക്കൊണ്ട് പോയി ക്രൂരമായി പീഡിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതി തിരിച്ച് നാട്ടില്‍ എത്തിയ ശേഷമാണ് ചികിത്സ തേടിയത്.

Keywords: Kannur, News, Kerala, Top-Headlines, Crime, Police, Molestation, Enquiry, Woman, Treatment, Woman molested in Palani; Investigation focused on CCTV footage of lodge



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?