ലുലുവിന്റെ പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഓഫർ; സത്യാവസ്ഥ വ്യക്തമാക്കി അധികൃതർ
ദുബൈ: (www.kvartha.com 16.07.2021) ലുലുവിന്റെ പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഓഫറിൽ വീണുപോവരുതെന്ന് അധികൃതർ വ്യക്തമാക്കി. 'ലുലു ഗ്രൂപ് 20-ാം വാർഷികം' എന്ന പേരിൽ ഒരു ലിങ്കാണ് പ്രചരിക്കുന്നത്. ഇത് തുറന്നാൽ ഒരുകൂട്ടം ചോദ്യങ്ങളും കാണാം. പേജിൽ ലുലു ഗ്രൂപിന്റെ ലോഗോ കാണുന്നതിനാൽ അത് വിശ്വസിച്ച് നിരവധി ആളുകളാണ് വാട്‌സ്ആപിലൂടെ ലിങ്ക് പങ്കിട്ടത്.
വാട്‌സ്ആപിൽ പ്രമോഷണൽ ലിങ്ക് അയയ്ക്കാനും അപ്ലികേഷൻ ഡൗൺലോഡ് ചെയ്യാനുമൊക്കെ വെബ് പേജിൽ ആവശ്യപ്പെടുന്നു. സമ്മാനങ്ങളും ഓഫറുകളും വാഗ്ദാനം ചെയ്‌താണ് ആളുകളെ കയ്യിലെടുക്കുന്നത്.
അതേസമയം ലോകമെമ്പാടുമുള്ള തങ്ങളുടെ വിശ്വസ്തരായ എല്ലാ ഉപഭോക്താക്കളും അത്തരം വ്യാജ ക്യാമ്പയിനുകളിലും വെബ് സൈറ്റുകളിലും വീഴരുതെന്ന് ലുലു അധികൃതർ വ്യക്തമാക്കി.
കൂടാതെ, അത്തരം വെബ്‌സൈറ്റുകളിലോ സംശയാസ്പദമായ ലിങ്കുകളിലോ വ്യക്തിഗത വിശദാംശങ്ങളോ ബാങ്ക് അകൗണ്ടോ ക്രെഡിറ്റ് കാർഡ് നമ്പറുകളോ ഒരിക്കലും പങ്കിടരുത്. എല്ലാ ഓഫറുകളും ഔദ്യോഗിക സോഷ്യൽ മീഡിയ അകൗണ്ടുകളിലും വെബ്‌സൈറ്റുകളിലും മാത്രമേ പോസ്റ്റ് ചെയ്യുകയുള്ളൂവെന്നും ലുലു ഗ്രൂപ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ അറിയിച്ചു.
Powered by Info News For You

Keywords: Bank, Fake, Social Media, News, Website, Dubai, Whatsapp, Business, Offer spread on social media in the name of Lulu; Authorities clarified truth.
Powered by Info News For You

Comments
Post a Comment