ഓടുന്ന ട്രെയിനിൽ നിന്ന് വീണ് ഗുരുതരാവസ്ഥയിലായ പെൺകുട്ടിക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാൻ തുണയായത് കാസർകോട്ടെ ഒരുകൂട്ടം പൊലീസുകാർ

കാസർകോട്: (www.kasargodvartha.com 29.07.2021) ഓടുന്ന ട്രെയിനിൽ നിന്നും തെറിച്ചു വീണ വിദ്യാർഥിനിക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാൻ തുണയായത് കാസർകോട്ടെ ഒരു കൂട്ടം പൊലീസുകാർ. മൂവാറ്റുപുഴ സ്വദേശിനിയും മംഗളുറു രുക്മിണി ഷെട്ടി കോളജിലെ രണ്ടാം വർഷ ബി എസ് സി നഴ്സിങ് വിദ്യർഥിനിയുമായ മെറിൻ സന്തോഷിനാണ് പൊലീസിന്റെ കാരുണ്യമെത്തിയത്.

 
Kasaragod, Kerala, News, Police, Helping hands, Train, Accident, Student, Mangalore, Railway-track, Ambulance, Police rescued student from accident.



നാട്ടിൽ നിന്നും മംഗളൂറിലേക്ക് മാവേലി എക്സ്പ്രസിൽ വരികയായിരുന്ന മെറിൻ ജൂലൈ 26 ന് രാവിലെയാണ് കുമ്പളയ്ക്കും ഉപ്പളയ്ക്കും ഇടയിലുള്ള റെയിൽവേ ട്രാകിലേക്ക് ട്രെയിനിൽ നിന്നും തെറിച്ചുവീണത്. തുടർന്ന് ഒരു പെൺകുട്ടി തെറിച്ചുവീണതായി പൊലീസിന് വിവരം ലഭിച്ചു. ഉടൻ തന്നെ കാസർകോട് ആർ പി എഫ് എസ് ഐ അനിൽ കുമാർ, ഹെഡ്കോൺസ്റ്റബിൾ മനോജ്‌, കാസർകോട് റെയിൽവേ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ മോഹനൻ ടി എനിന്റെ നിർദേശപ്രകാരം സീനിയർ സിവിൽ പൊലീസ് ഓഫീസർ ഗംഗാധരൻ, സിവിൽ പൊലീസ് ഓഫീസർ ഹിദായത്തുല്ല, കുമ്പള പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അനീഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ തമ്പി എന്നിവർ ചേർന്ന് പെൺകുട്ടിക്കായി തിരച്ചിൽ ആരംഭിച്ചു.

കൃത്യമായ സ്ഥലം ഏതെന്ന് അറിയാത്തതിനാൽ കിലോ മീറ്ററുകളോളം പൊലീസുകാർ നടന്നാണ് അന്വേഷണം നടത്തിയത്. തുടർന്ന് കുമ്പളയ്ക്കും ഉപ്പളയ്ക്കും ഇടയിലുള്ള റെയിൽവേ ട്രാകിനടുത്ത് വിജനമായ സ്ഥലത്ത് കുറ്റിക്കാട്ടിൽ ബോധരഹിതയായി കിടക്കുന്ന പെൺകുട്ടിയെ അവർ കണ്ടെത്തി.

ഉടൻ തന്നെ പൊലീസുകാർ പെൺകുട്ടിയെ ആംബുലൻസിൽ കയറ്റി കുമ്പളയിലെ ആശുപത്രിയിൽ എത്തിച്ചു. അവിടെനിന്നും വിദഗ്ദ ചികിത്സയ്ക്കായി മംഗളൂറിൽ എത്തിക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചതിന്റെ അടിസ്ഥാനത്തിൽ അതിവേഗം ഫസ്റ്റ് ന്യൂറോ ആശുപത്രിയിൽ എത്തിച്ച് ചികിത്സ ലഭ്യമാക്കി. ഇപ്പോൾ പെൺകുട്ടി അപകടനില തരണം ചെയ്‌ത്‌ സുഖം പ്രാപിച്ച് വരികയാണ്.

തന്റെ കൂട്ടുകാരിക്ക് ട്രെയിനിൽ വെച്ച് ഛർദി അനുഭവപ്പെട്ടപ്പോൾ വാതിലിനടുത്ത് നിന്ന് കൂട്ടുകാരിയെ സാന്ത്വനിപ്പിക്കുന്നതിനിടയിൽ മെറിൽ അബദ്ധത്തിൽ വീഴുകയായിരുന്നുവെന്ന് കൂട്ടുകാരി പറഞ്ഞു. പൊലീസിന്റെ സമയോചിതമായ ഇടപെടലാണ് പെൺകുട്ടിയെ ജീവിതത്തിലേക്ക് കൊണ്ടുവന്നതെന്ന് കാസർകോട് റെയിൽവേ റെയിൽവേ പൊലീസ് എ എസ് ഐ പ്രകാശൻ എം വി കാസർകോട് വാർത്തയോട് പറഞ്ഞു. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വലിയൊരു നന്മയാണിത്. പൊതുസമൂഹം പൊലീസിനെ പലരീതിയിൽ ചിത്രീകരിക്കുമ്പോൾ ഇങ്ങനെയുള്ള പ്രവർത്തനങ്ങൾ ആരും കാണാതെ പോകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Keywords: Kasaragod, Kerala, News, Police, Helping hands, Train, Accident, Student, Mangalore, Railway-track, Ambulance, Police rescued student from accident.

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?