വെടിയേറ്റ് കൊല്ലപ്പെട്ട യുവാവിന്റെ സുഹൃത്തിനെ വിഷം കഴിച്ച് അവശനിലയിൽ കണ്ടെത്തി
പാലക്കാട്: (www.kvartha.com 12.07.2021) തിരുവിഴാംകുന്ന് അമ്പലപ്പാറയിൽ വെടിയേറ്റ് കൊല്ലപ്പെട്ട യുവാവിന്റെ സുഹൃത്തിനെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. കൊല്ലപ്പെട്ട ഫക്രുദീന്റെ സുഹൃത്ത് മഹേഷിനെയാണ് വിഷം കഴിച്ചതിനെ തുടർന്ന് അവശനിലയിൽ കണ്ടെത്തിയത്. ഇയാളെ മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഞായറാഴ്ച്ച രാത്രി 10 മണിയോടെയാണ് ഇരട്ടവാരി പറമ്പൻ സജീർ എന്ന ഫക്രുദീനെ വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. അമ്പലപ്പാറ ക്ഷേത്രത്തിന് സമീപം പുഴക്ക് അക്കരെയുള്ള തോട്ടത്തിലെ ഷെഡിലായിരുന്നു മൃതദേഹമുണ്ടായത്.
ഞായറാഴ്ച്ച രാത്രി 10 മണിയോടെയാണ് ഇരട്ടവാരി പറമ്പൻ സജീർ എന്ന ഫക്രുദീനെ വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. അമ്പലപ്പാറ ക്ഷേത്രത്തിന് സമീപം പുഴക്ക് അക്കരെയുള്ള തോട്ടത്തിലെ ഷെഡിലായിരുന്നു മൃതദേഹമുണ്ടായത്.
താനാണ് സജീറിനെ കൊലപ്പെടുത്തിയതെന്ന് മഹേഷ് സുഹൃത്തിനെ ഫോണിൽ അറിയിച്ചിരുന്നു. താൻ വിഷം കഴിച്ചിട്ടുണ്ടെന്നും മഹേഷ് പറഞ്ഞതായി സുഹൃത്ത് സാദിഖ് പൊലീസിൽ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ തെരച്ചിലാണ് മഹേഷിനെ കണ്ടെത്തിയത്. ഇരുവരും നിരവധി കേസുകളിൽ പ്രതികളാണെന്നാണ് പൊലീസ് പറയുന്നത്. സംഭവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
Keywords: News, Death, Obituary, Shoot, Kerala, State, Suicide, Police, Case, Missing Young man, consumed poison, Missing Young man found as consumed poison.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment