കോട്ടൂര്‍ ആന പരിപാലന കേന്ദ്രത്തില്‍ ഒരു കുട്ടിയാന കൂടി ചരിഞ്ഞു
തിരുവനന്തപുരം: (www.kvartha.com 06.07.2021) കോട്ടൂര്‍ ആന പരിപാലന കേന്ദ്രത്തില്‍ നാല് വയസുള്ള അര്‍ജുന്‍ എന്ന കുട്ടിയാന കൂടി ചരിഞ്ഞു. അപൂര്‍വ വൈറസ് ബാധയെ തുടര്‍ന്ന് സങ്കേതത്തിലെ ആനകള്‍ നിരീക്ഷണത്തിലാണ്. അപൂര്‍വ വൈറസ് ബാധയെ തുടര്‍ന്ന് രണ്ടു ദിവസം മുമ്പ് മറ്റൊരു കുട്ടിയാന കൂടി ചരിഞ്ഞിരുന്നു.
കോട്ടൂര്‍ ആനക്കോട്ടയിലെ ശ്രീക്കുട്ടിയെന്ന കുട്ടിയാന നാല് ദിവസം മുമ്പാണ് ചരിഞ്ഞത്. മരണകാരണം അപൂര്‍വ വൈറസ് ബാധയെന്ന് പോസ്റ്റ്‌മോര്‍ടം റിപോര്‍ടില്‍ കണ്ടെത്തുകയായിരുന്നു. ആന്തരികാവയവങ്ങളെ ബാധിക്കുന്ന ഹെര്‍പസ് എന്ന അപൂര്‍വ വൈറസാണ് ഇത്.
10 വയസിന് താഴെയുളള ആനകള്‍ക്ക് ഈ വൈറസ് ബാധിച്ചാല്‍ 48 മണിക്കൂറിനുള്ളില്‍ മരണം സംഭവിക്കും. മുന്‍കരുതലിന്റെ ഭാഗമായി ആനക്കോട്ടയിലെ 10 വയസിന് താഴെയുള്ള എല്ലാ കുട്ടിയാനക്കള്‍ക്കും ചികിത്സ തുടങ്ങിയതായി ഡിഎഫ്ഒ അനില്‍ കുമാര്‍ അറിയിച്ചു.
Keywords: Thiruvananthapuram, News, Kerala, Elephant, Death, Treatment, Little elephant, Elephant Centre, One more little elephant died in Kottur Elephant Centre
Powered by Info News For You

Comments
Post a Comment