അനുവദിച്ച ഔദ്യോഗിക കാറും വീടും ഇഷ്ടമാവാത്തതിനാല്‍ ആളുകളെ സേവിക്കാന്‍ കഴിയുന്നില്ല, ഉദ്യോഗസ്ഥര്‍ അനുസരിക്കുന്നുമില്ല; രാജിവെച്ച് ബിഹാര്‍ സാമൂഹ്യനീതി വകുപ്പ് മന്ത്രി
പാറ്റ്‌ന: (www.kvartha.com 02.07.2021) അനുവദിച്ച ഔദ്യോഗിക കാറും വീടും ഇഷ്ടമാവാത്തതിനാല്‍ ആളുകളെ സേവിക്കാന്‍ കഴിയുന്നില്ലെന്ന് ആരോപിച്ച് ബിഹാറില്‍ മന്ത്രിയുടെ രാജി. തനിക്ക് അനുവദിച്ച ഔദ്യോഗിക കാറും വീടും ഇഷ്ടമായില്ലെന്നും ഇതും തന്റെ രാജി തീരുമാനത്തില്‍ നയിച്ചുവെന്നും ബിഹാര്‍ സാമൂഹ്യനീതി വകുപ്പ് മന്ത്രി മദന്‍ സാഹ്നി പറഞ്ഞു. മാത്രമല്ല ഉദ്യോഗസ്ഥര്‍ തന്നെ അനുസരിക്കാത്തതും രാജി തീരുമാനത്തിലേക്ക് നയിച്ചുവെന്നും മദന്‍ സാഹ്നി വ്യക്തമാക്കി.
'ഉദ്യോഗസ്ഥര്‍ക്കെതിരായ എതിര്‍പ്പ് മൂലമാണ് ഞാന്‍ രാജിവെയ്ക്കുന്നത്. എനിക്ക് ലഭിച്ച താമസസ്ഥലത്തിലോ വാഹനത്തിലോ ഞാന്‍ തൃപ്തനല്ല. ഇതുമൂലം എനിക്ക് ആളുകളെ സേവിക്കാന്‍ കഴിയുന്നില്ല. ഉദ്യോഗസ്ഥര്‍ ഞാന്‍ പറയുന്നത് ശ്രദ്ധിച്ചില്ലെങ്കില്‍ എന്റെ ജോലി നടക്കില്ല. അവരുടെ സഹകരണം വേണ്ട രീതിയില്‍ കിട്ടുന്നില്ലെങ്കില്‍ എനിക്ക് മന്ത്രിസ്ഥാനം വേണ്ട'- സാഹ്നി പറയുന്നു.
മന്ത്രിസ്ഥാനം രാജിവയ്ക്കാനുള്ള തീരുമാനം തിടുക്കത്തില്‍ ആയിരുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഉദ്യോഗസ്ഥര്‍ ആരെയും ശ്രദ്ധിക്കുന്നില്ല. ഉദ്യോഗസ്ഥര്‍ സ്വേച്ഛാധിപതികളായി മാറിയിരിക്കുന്നു. മന്ത്രിമാരെ മാത്രമല്ല, ജനപ്രതിനിധികളെ പോലും അവര്‍ ശ്രദ്ധിക്കുന്നില്ലെന്നും സാഹ്നി വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു. ബഹാദുര്‍പുര്‍ മണ്ഡലത്തില്‍ നിന്നുള്ള ജെ ഡി യു എം എല്‍ എയാണ് മദന്‍ സാഹ്നി.
Powered by Info News For You

Comments
Post a Comment