യുസ്‌വേന്ദ്ര ചഹലിനും കൃഷ്ണപ്പ ഗൗതമിനും കോവിഡ്: ലങ്കന്‍ പര്യടനവുമായി കഴിയുന്ന ഇന്‍ഡ്യന്‍ ക്രികെറ്റ് ടീം സമ്മര്‍ദത്തില്‍


കൊളംബോ: (www.kvartha.com 30.07.2021) ശ്രീലങ്കന്‍ പര്യടനവുമായി കഴിയുന്ന ഇന്‍ഡ്യന്‍ ക്രികെറ്റ് ടീം സമ്മര്‍ദത്തില്‍. ടീമിലെ രണ്ടുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. യുസ്‌വേന്ദ്ര ചഹലും കൃഷ്ണപ്പ ഗൗതമുമാണ് ഏറ്റവുമൊടുവില്‍ വൈറസ് ബാധിച്ചതായി റിപോര്‍ട്.

കഴിഞ്ഞ ദിവസം കോവിഡ് പോസിറ്റീവായ ക്രുനാല്‍ പാണ്ഡ്യയില്‍നിന്നാകാം ഇരുവര്‍ക്കും പകര്‍ന്നതെന്നാണ് കരുതുന്നത്. ഇതോടെ, പര്യടനം പൂര്‍ത്തിയാക്കി ഇന്‍ഡ്യന്‍ ടീം മടങ്ങിയാലും ഇരുവരും ലങ്കയില്‍ തുടരും. 

News, World, International, Sports, Cricket, Cricket Test, Players, Health, COVID-19, Trending, Cricketers Yuzvendra Chahal, Krishnappa Gowtham Test Positive For Covid In Sri Lanka


ഇരുവരും ശ്രീലങ്കക്കെതിരായ പരമ്പരയില്‍ ഇന്‍ഡ്യന്‍ ടീമിനൊപ്പമുണ്ടെങ്കിലും രണ്ടാമത്തെയും മൂന്നാമത്തെയും ട്വന്റി20യില്‍ കളിച്ചിരുന്നില്ല. ക്രുനാല്‍ പാണ്ഡ്യ കോവിഡ് ബാധിതനായതിനെ തുടര്‍ന്ന് രണ്ടാമത്തെ മത്സരം ഒരു ദിവസം നീട്ടിയിരുന്നു. അതിനാല്‍ രണ്ടും മൂന്നും ട്വന്റി20 മത്സരങ്ങളില്‍ അടുത്തടുത്ത ദിനങ്ങളില്‍ നടത്തേണ്ടിവന്നു.

Keywords: News, World, International, Sports, Cricket, Cricket Test, Players, Health, COVID-19, Trending, Cricketers Yuzvendra Chahal, Krishnappa Gowtham Test Positive For Covid In Sri Lanka

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?