വിദ്യാശ്രീ പദ്ധതിയിൽ ലാപ്ടോപ് കിട്ടുന്നില്ലെന്ന പരാതികൾ കൂടുമ്പോഴും കിട്ടിയതിലും പ്രശ്നങ്ങളോ?
തിരുവനന്തപുരം: (www.kvartha.com 27.07.2021) ഓണ്‍ലൈൻ പഠനത്തിനായി സർകാർ നൽകിയ ലാപ്ടോപുകൾ വെറും കാഴ്ചവസ്തുക്കളായി മാറുന്നവോ?. ലാപ്ടോപ് നിർമാതാക്കളായ സർകാർ പങ്കാളിത്തമുള്ള കോകോണിക്സ് കമ്പനിക്കെതിരെ പരാതികൾ ഉയർന്നുവരുന്നു.
മൊബൈൽ ഫോണ്‍ ഉപയോഗത്തിലെ പരിമിതികളിൽ നിന്നും ഓണ്‍ലൈൻ പഠനം കാര്യക്ഷമമാക്കാനാണ് ലാപ്ടോപുകൾ നൽകാൻ സർകാർ തീരുമാനിച്ചത്. കെഎസ്എഫ്ഇയും കുടുംബശ്രീയും ഐടിമിഷനും ചേർന്നായിരുന്നു പ്രവർത്തനങ്ങൾ. എന്നാൽ 49 ശതമാനം സംസ്ഥാന സർകാർ പങ്കാളിത്തമുള്ള കോകോണിക്സ് കമ്പനി വിതരണം ചെയ്ത ലാപ്ടോപുകൾ കുട്ടികൾക്ക് ഉപയോഗിക്കാനാകുന്നില്ലെന്നാണ് ആരോപണം.

ഒന്നോ രണ്ടോ ഓൺലൈൻ ക്ലാസുകളിൽ കൂടുതൽ ലാപ്ടോപിൽ നിന്ന് പങ്കെടുക്കാൻ ആയിട്ടില്ലെന്ന് കുട്ടികൾ പറയുന്നു.
15000 രൂപയുടേതാണ് ലാപ്ടോപ്. 500 രൂപയാണ് മാസം അടവ്. ലാപ്ടോപ് കിട്ടിയവർ തവണ മുടക്കിയാൽ പിഴ പലിശ ഈടാക്കുമെന്ന അറിയിപ്പും വന്നു.
അതേസമയം പിഴവ് കോകോണിക്സും സമ്മതിക്കുന്നു. 2100ഓളം ലാപ്ടോപുകളാണ് ഇതുവരെ വിതരണം ചെയ്തത്. 20 ശതമാനം ലാപ്ടോപിൽ പ്രശ്നങ്ങളുണ്ടെന്നാണ് മറുപടി. ഇത് മാറ്റി നൽകാൻ നടപടിയെടുക്കുമെന്നാണ് പ്രതികരണം. കരാറിൽ ഏർപ്പെട്ട എച് പി, ലെനോവൊ കമ്പനികളുടെ ലാപ്ടോപുകളുടെ വിതരണവും എങ്ങുമെത്തിയില്ല.
Keywords: News, Thiruvananthapuram, Kerala, State, Government, Online, Education, Laptop, Children's complaints against government-provided laptops for online learning.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment