കോവിഡിന്റെ പേരിലുള്ള സർകാർ നയങ്ങൾക്കെതിരെ കടയടച്ചും ഉപവസിച്ചും പ്രതിഷേധം നടത്തി വ്യാപാരികൾ

കാസർകോട്:  (www.kasargodvartha.com 06.07.2021) കോവിഡ് നിയന്ത്രണത്തിൻ്റെ പേരിൽ വ്യാപാരികളെ സർകാർ ദ്രോഹിക്കുകയാണെന്ന ആരോപണവുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്താകെ നടക്കുന്ന സമരത്തിന്റെ ഭാഗമായി ജില്ലയിൽ കടയടപ്പ് സമരവും വ്യാപാരികളുടെ ഉപവാസവും ധർണയും നടന്നു.

Kerala, News, Kasaragod, Traders, Fast, Strike, Government, Hotel, Shop, N A Nellikunnu, Collectorate, Vyapari, Vyvasayi, Traders protested by closing shops and fasting against government policies.


രാവിലെ 10 മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെയാണ് ഉപവാസ സമരം നടക്കുന്നത്. മാനദണ്ഡം പാലിച്ചുകൊണ്ട് എല്ലാ ദിവസവും കടകൾ തുറക്കാൻ അനുവദിക്കണം എന്നതാണ് പ്രധാന ആവശ്യം. ഹോടെലുകളിൽ ഇരുന്നു ഭക്ഷണം കഴിക്കാൻ അനുവദിക്കുക, വ്യാപാരികൾക്ക് പുനരധിവാസ പാകേജ് പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട് .

കലക്ട്രേറ്റിനു സമീപം ബി സി റോഡ് ജംക്ഷനിൽ ഉപവാസ സമരം എൻ എ നെല്ലിക്കുന്ന് എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ വൈസ് പ്രസിഡണ്ട് പി പി മുസ്ത്വഫ അധ്യക്ഷത വഹിച്ചു. ജില്ലയിലെ വിവിധ താലൂക് ഓഫീസുകൾക്ക് മുന്നിൽ മേഖലാ കമിറ്റികളുടെ നേതൃത്വത്തിലും ഉപവാസ സമരം നടത്തി. യൂനിറ്റ് കമിറ്റികളുടെ നേതൃത്വത്തിൽ പ്രധാന കേന്ദ്രങ്ങളിലും, സർകാർ ഓഫിസിനു മുന്നിലുമാണ് ധർണ നടന്നത്.

Keywords: Kerala, News, Kasaragod, Traders, Fast, Strike, Government, Hotel, Shop, N A Nellikunnu, Collectorate, Vyapari, Vyvasayi, Traders protested by closing shops and fasting against government policies.

< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?