ഇൻഡ്യ ബുക് ഓഫ് റെകോര്‍ഡ്‌സില്‍ ഇടം നേടി ഏഴാം ക്ലാസ് വിദ്യാര്‍ഥിനി
ചെറുവത്തൂർ: (www.kasargodvartha.com 27.07.2021) വലിയപൊയില്‍ ജിയുപിഎസ് നാലിലാംകണ്ടം ഏഴാം ക്ലാസ് വിദ്യാര്‍ഥിനി ധനലക്ഷ്മി സി ബിനോയ് ഇൻഡ്യ ബുക് ഓഫ് റെകോര്‍ഡ്‌സില്‍ ഇടം നേടി. 108 വേസ്റ്റ് മെറ്റീരിയല്‍ ക്രാഫ്റ്റ് ചെയ്താണ് ഈ 12കാരി നേട്ടം കൊയ്തത്.
ചിരട്ട, ക്ലേ, ന്യൂസ് പേപർ, പ്ലാസ്റ്റിക് ബോടില്‍, പഴയ തുണി, ചെരുപ്പ്, കാര്‍ഡ് ബോര്‍ഡ്, ഇലക്ട്രിക് വയര്‍, കവുങ്ങിന്‍പാള, പ്ലാസ്റ്റിക് കവര്‍ എന്നിവ ഉപയോഗിച്ച് വീട്, ബോള്‍, ചെരുപ്പ്, മ്യൂസിക് ഇന്‍സ്ട്രുമെന്‍സ്, കാര്‍, ബസ്, കാളവണ്ടി, പക്ഷി, ആന, ശിവലിംഗം, പൂക്കൾ, ക്രിസ്തുമസ് അപ്പൂപ്പൻ എന്നിവയൊക്കെയാണ് ഉണ്ടാക്കിയത്.
കഴിഞ്ഞവര്‍ഷം സ്വന്തമായി എഴുതി പാടി അഭിനയിച്ച രണ്ട് ആല്‍ബവും, സ്വന്തമായി കഥ, തിരക്കഥ, സംവിധാനം, സംഭാഷണം, അഭിനയം ഒരുക്കി ഷോര്‍ട് ഫിലിമും ചെയ്തിട്ടുണ്ട്.
അതിനുശേഷം പ്രമുഖ അന്താരാഷ്ട്ര കമ്പനിയായ ഇറാം ഗ്രൂപ് ചെയ്ത ‘ഒരിറ്റ്’ എന്ന ഷോര്‍ട്ഫിലിമില്‍ പ്രധാന വേഷംചെയ്തത് ധനലക്ഷ്മിയാണ്. പ്രശസ്ത സംവിധായകന്‍ ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്യുന്ന സീരിയലിലും, അദ്ദേഹത്തിന്റെ സിനിമയിലും വേഷം ചെയ്യാന്‍ അവസരവും ലഭിച്ചിട്ടുണ്ട് ഈ കൊച്ചു മിടുക്കിക്ക്.
ഷൂടിങിന് പോകാനുള്ള തയ്യാറെടുപ്പിനിടയിലാണ് ഇൻഡ്യ ബുക് ഓഫ് റെകോര്‍ഡ്സ് ധനലക്ഷ്മിയെ തേടിയെത്തിയത്. ഗോപിനാഥ് മുതുകാടിന്റെ തിരുവന്തപുരത്തെ മാജിക് അകാഡെമിയിൽ മാജികും പഠിക്കുന്നുണ്ട്.
വലിയപൊയിലിലെ സി ഡി ബിനോയ് - സജ്‌ന ബിനോയ് ദമ്പതികളുടെ ഏകമകളാണ് ധനലക്ഷ്മി.
< !- START disable copy paste -->
Powered by Info News For You

Keywords: Kasaragod, Cheruvathur, Kerala, News, Student, Handicrafts, Writer, Singer, Top-Headlines, Seventh class student got place in the India Book of Records.
Powered by Info News For You

Comments
Post a Comment