അഴിമതി ആരോപിച്ച് മുൻ ഡ്രൈവർ പ്രശാന്ത് ബാബു നൽകിയ പരാതി; കെ സുധാകരനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്
തിരുവനന്തപുരം: (www.kvartha.com 04.07.2021) കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. വിജിലന്‍സ് ഡയറക്‌ടറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സുധാകരനെതിരെ അഴിമതി ആരോപിച്ച് മുൻ ഡ്രൈവർ പ്രശാന്ത് ബാബു നൽകിയ പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കെ കരുണാകരൻ ട്രസ്‌റ്റുമായി ബന്ധപ്പെട്ട് പണം തിരിമറി നടത്തിയെന്നാണ് പ്രശാന്ത് ബാബുവിന്റെ പരാതി.
കണ്ണൂര്‍ ഡിസിസി ഓഫീസിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് വിദേശത്തുനിന്നുൾപെടെ കോടിക്കണക്കിന് രൂപ പിരിച്ചെടുത്തിരുന്നു. ഇതിൽ തിരിമറിയും നടത്തിയിട്ടുണ്ടെന്നാണ് ആരോപണം. ഈ പണം ഉപയോഗിച്ചാണ് സുധാകരൻ ആറ് കോടി ചെലവിൽ ആഡംബര വീട് പണി കഴിപ്പിച്ചതെന്നും പരാതിയിൽ പറഞ്ഞു.
വലിയ രീതിയിലുള്ള ആക്ഷേപം സുധാകരനെതിരെ നേരത്തേ തന്നെ മുതിർന്ന നേതാക്കൾ ആരോപിച്ചിരുന്നു. മമ്പറം ദിവകരനുൾപെടെയുള്ള നേതാക്കൾ ഈ വിഷയം സംബന്ധിച്ച് രംഗത്തുവന്നിരുന്നു.
Keywords: News, Thiruvananthapuram, K.Sudhakaran, Kerala, State, Vigilance, Case, Congress, KPCC, Vigilance preliminary, K Sudhakaran, Vigilance preliminary probe against K Sudhakaran.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment