കതിർമണ്ഡപത്തിലെത്തും മുൻപേ വിടപറഞ്ഞു; വിവാഹത്തിന്റെ ഒരുക്കങ്ങൾക്കിടയിൽ ഇരട്ടയുവതികൾ തൂങ്ങി മരിച്ച നിലയിൽ

മംഗളൂറു: (www.kasargodvartha.com 05.07.2021) ഇരുമെയ്യായി പിറന്നനാൾ മുതൽ ഒരു മനസായി ജീവിച്ച ഇരട്ടകളെ വിവാഹത്തിന്റെ ഒരുക്കങ്ങൾക്കിടയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ശ്രീരംഗ പട്ടണം ഹനസനഹള്ളി ഗ്രാമത്തിൽ സുരേഷ്-യശോദ ദമ്പതികളുടെ മക്കളായ ദീപികയേയും ദിവ്യയേയുമാണ് (19) കതിർമണ്ഡപത്തിൽ എത്തും മുൻപേ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഊണിലും ഉറക്കിലും യാത്രകളിലും തുടങ്ങി ജീവിതസഞ്ചാരത്തിൽ ഒന്നായിരുന്ന സഹോദരിമാർ മരണത്തിലും ഒന്നാവുകയായിരുന്നു. ഇരുവരുടേയും വിവാഹം നിശ്ചയിച്ച് ഒരുക്കങ്ങൾ നടക്കുമ്പോൾ അവരുടെ മുഖങ്ങളിൽ സന്തോഷമല്ല കണ്ടതെന്ന് ബന്ധുക്കൾ പറയുന്നു.

Mandya: Scared of post-marital separation, twin sisters end lives

ജനിച്ചത് മുതൽ എപ്പോഴും ഒരുമിച്ച് ഉണ്ടായിരുന്ന ഇരുവരുടെയും വിവാഹം നിശ്ചയിച്ചത് വ്യത്യസ്ത കുടുംബങ്ങളിലെ യുവാക്കളുമായിട്ടായിരുന്നു. വിവാഹശേഷം വേർപിരിയുന്നതിനെക്കുറിച്ചുള്ള ചിന്ത സഹോദരിമാർക്ക് സഹിക്കാനായില്ല, ഇതാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് കുടുംബം പറയുന്നത്.

ഇരുവരെയും രണ്ട് വ്യത്യസ്ത മുറികളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Keywords: Mangalore, Karnataka, Marriage, Death, Sisters, Hanged, Top-Headlines, Police, Investigation, Mandya: Scared of post-marital separation, twin sisters end lives.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?