നായയെ ക്രൂരമായി ഉപദ്രവിക്കുന്ന വിഡിയോ വൈറലായതിനു പിന്നാലെ മനേക ഗാന്ധിയുടെ ഉടമസ്ഥതയിലുള്ള മൃഗസംരക്ഷണ കേന്ദ്രം അടച്ചു; അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനാണ് അടയ്ക്കുന്നതെന്ന് വിശദീകരണം
ന്യൂഡെല്‍ഹി: (www.kvartha.com 11.07.2021) നായയെ ഉപദ്രവിക്കുന്ന വിഡിയോ വൈറലായതിനു പിന്നാലെ മുന്‍ കേന്ദ്രമന്ത്രി മനേക ഗാന്ധിയുടെ ഉടമസ്ഥതയിലുള്ള മൃഗസംരക്ഷണ കേന്ദ്രം അടച്ചു. സഞ്ജയ് ഗാന്ധി ആനിമല്‍ കെയര്‍ സെന്റര്‍ അടച്ചുപൂട്ടിയത്. അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനാണ് അടയ്ക്കുന്നതെന്നാണ് മനേക ഗാന്ധിയുടെ വിശദീകരണം. ക്രൂരമായ ഉപദ്രവത്തില്‍ പരിക്കേറ്റ നായ ചത്തിരുന്നു.
അടുത്തിടെ ഒരു നായയെ സംരക്ഷണത്തിനായി കൊണ്ടുവന്നിരുന്നു. എന്നാല്‍ സ്വതവേ അക്രമകാരിയായ അത് പാരാ വെറ്ററിനറിയെ കടിക്കുകയും ദേഷ്യം വന്ന ഡോക്ടര്‍ നായയെ ഉപദ്രവിക്കുകയും ചെയ്തു. ഗുരുതരമായി മുറിവേറ്റ നായ ചത്തെന്ന് മനേക ഗാന്ധി പ്രസ്താവനയില്‍ പറഞ്ഞു. കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി മൃഗസംരക്ഷണ കേന്ദ്രത്തില്‍ ജീവനക്കാരുടെ കുറവുണ്ടെന്നും അടുത്തിടെ എത്തിയ രണ്ട് പാരാ വെറ്ററിനറിമാരാണ് മൃഗങ്ങളെ പരിപാലിക്കുന്നതെന്നും അവര്‍ പറഞ്ഞു.
'ആ സംഭവം ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഞെട്ടലുണ്ടാക്കി. ആ വിഡിയോ കണ്ടതു മുതല്‍ എനിക്ക് വല്ലാത്ത വിഷമവും ദേഷ്യവും അനുഭവപ്പെട്ടു. പെട്ടെന്നു തന്നെ പൊലീസില്‍ കേസ് കൊടുക്കുകയും ക്രൂരകൃത്യത്തിന് പിന്നിലുള്ളവരെ അറസ്റ്റു ചെയ്യിക്കുകയും ചെയ്തു. പ്രസ്തുത വിഭാഗത്തിന്റെ ചാര്‍ജുള്ള ഡോക്ടറെ പുറത്താക്കുകയും ചെയ്തു. എന്നാല്‍ അതുകൊണ്ട് മതിയാകില്ലെന്നാണ് ഞാന്‍ കരുതുന്നത്.' മനേക ഗാന്ധിയുടെ പ്രസ്താവനയില്‍ പറയുന്നു.
40 വര്‍ഷം പഴക്കമുള്ള മൃഗസംരക്ഷണകേന്ദ്രം അതിന്റെ ദൗത്യത്തില്‍ വീഴ്ച വരുത്തിയതായും വീണ്ടും പുനര്‍നിര്‍മിക്കേണ്ടതുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പൂര്‍ണമായ മാറ്റത്തിനായി സംരക്ഷണ കേന്ദ്രം അടയ്ക്കുമെന്നും എല്ലാ സൗകര്യങ്ങളോടും കൂടി വീണ്ടും തുറക്കുമെന്നും മനേക ഗാന്ധി പറഞ്ഞു.
ജൂലൈ അഞ്ചിന് സാമൂഹിക പ്രവര്‍ത്തകയായ കാവേരി ഭരദ്വാജാണ് ട്വിറ്ററിലൂടെ നായയ്ക്ക് ഉപദ്രവമേല്‍ക്കുന്ന വിഡിയോ പുറത്തുവിട്ടത്. ഭിത്തിയോട് ചേര്‍ത്തുനിര്‍ത്തി നായയെ തല്ലുന്നതും അവശയായ നായ താഴെവീഴുന്നതും കാണാം. രണ്ടു പേര്‍ നായയുടെ വായില്‍ അടിക്കുന്നതും കാണാം. വായിലും കയ്യിലുമായി ക്രൂരമായ മര്‍ദനമേറ്റതിന്റെ പാടുകളുള്ള ദൃശ്യങ്ങളാണ് വൈറലായത്.
മൃഗസംരക്ഷണ കേന്ദ്രത്തിലെ സ്റ്റാഫ് ആണെന്ന് അവകാശപ്പെടുന്ന ഒരു സ്ത്രീ പുറത്തുവിട്ട മറ്റൊരു വിഡിയോയില്‍ നായ അനുഭവിച്ച പീഡനത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. ഈ സംഭവങ്ങള്‍ മനേക ഗാന്ധിക്കെതിരെ കടുത്ത പ്രതിഷേധത്തിനും ഇടയാക്കി.
Keywords: News, National, India, New Delhi, Animals, Video, Ex minister, Protesters, Maneka Gandhi shuts down animal centre temporarily after video of dogMy statement on the recent incident at Sanjay Gandhi Animal Care Centre. pic.twitter.com/AFRrie6pR0
— Maneka Sanjay Gandhi (@Manekagandhibjp) July 10, 2021
Powered by Info News For You

Comments
Post a Comment