ന്യൂഡെൽഹിയിലും പരിസര പ്രദേശങ്ങളിലും മഴ ഇനിയും എത്തിയില്ല; മണ്‍സൂണ്‍ പ്രവചനം പലയിടത്തും തെറ്റിയതില്‍ വിമർശനം
ന്യൂഡെൽഹി: (www.kvartha.com 05.07.2021) മണ്‍സൂണ്‍ പ്രവചനം പലയിടത്തും തെറ്റിയതില്‍ ഇൻഡ്യന്‍ മെറ്ററോളജികെല്‍ ഡിപാര്‍ട്മെന്റിന്(ഐഎംഡി) വിമര്‍ശനം. ന്യൂഡെൽഹിയിലും പരിസര പ്രദേശങ്ങളിലും മണ്‍സൂണ്‍ ഇനിയും എത്താത്തതിനെ തുടര്‍ന്നാണ് ഐഎംഡിക്കെതിരെ വിമര്‍ശനമുയര്‍ന്നത്.
അതേസമയം വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഐഎംഡി ഡയറക്ടര്‍ മൃത്യുഞ്ജയ് മൊഹാപാത്ര രംഗത്തെത്തി. 100 ശതമാനം കൃത്യമായ കാലാവസ്ഥ പ്രവചന സംവിധാനം ലോകത്തൊരിടത്തുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
'എത്ര മികച്ച സാങ്കേതിക വിദ്യയുണ്ടായാലും മുഴുവന്‍ കൃത്യമായ പ്രവചനം അസാധ്യമാണ്. മണ്‍സൂണ്‍ പ്രവചനം 55-60 ശതമാനം മാത്രമാണ് കൃത്യത. 100 ശതമാനം കൃത്യതയോടെയുള്ള പ്രവചനത്തിനുള്ള സാങ്കേതിക വിദ്യ ലഭിക്കുന്നതാണ് നമ്മുടെ ലക്ഷ്യം. പക്ഷേ ആ ലക്ഷ്യം ഇപ്പോഴും അകലെയാണ്'- മൃത്യുഞ്ജയ് മൊഹാപാത്ര പറഞ്ഞു.

പ്രവചന കൃത്യത 24 മണിക്കൂറിനുള്ള 80 ശതമാനവും അഞ്ച് ദിവസത്തിനുള്ളില്‍ 60 ശതമാനവുമാണ്. ശാസ്ത്രജ്ഞരുടെയും സാങ്കേതിക വിദ്യയുടെയും ഒരുമിച്ചുള്ള സഹായത്തോടെയാണ് ഐഎംഡി കാലാവസ്ഥ പ്രവചനം നടത്താറുള്ളത്.
ഈ വര്‍ഷം സാധാരണ മണ്‍സൂണാണ് ഐഎംഡി പ്രവചിച്ചിരിക്കുന്നത്. എന്നാല്‍ ജൂണിലെ കണക്ക് പ്രകാരം 10 ശതമാനം അധികം മഴ ലഭിച്ചെങ്കിലും ന്യൂഡെൽഹി അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇപ്പോഴും മഴയെത്തിയിട്ടില്ല. കടുത്ത ചൂടാണ് ഇവിടെ അനുഭവപ്പെടുന്നത്. കേരളത്തിലും കഴിഞ്ഞ ദിവസം 30 ശതമാനമാണ് മഴയുടെ കുറവ് രേഖപ്പെടുത്തിയത്.
Keywords: News, Newdelhi, New Delhi, Rain, National, India, No forecast model 100% accurate: IMD.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment