കോവിഡ് ബാധിതര്‍ക്ക് ക്ഷയരോഗം വരാനുള്ള സാധ്യത കൂടുതല്‍: കേന്ദ്ര ആരോഗ്യ മന്ത്രാലയം


ന്യൂഡെല്‍ഹി: (www.kvartha.com 18.07.2021) കോവിഡ് ബാധിതര്‍ക്ക് ക്ഷയരോഗം വരാനുള്ള സാധ്യത കൂടുതലാണെന്ന് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. കോവിഡ് രോഗികളിലെ ടിബി കേസുകളില്‍ വര്‍ധനയുണ്ടായതായി ആരോപിച്ച് ചില റിപോര്‍ടുകള്‍ വന്നിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

റിപോര്‍ടുകള്‍ വന്ന സാഹചര്യത്തില്‍ എല്ലാ കോവിഡ് രോഗികള്‍ക്കും ക്ഷയരോഗ പരിശോധന നിര്‍ദേശിച്ചു. കൂടാതെ ക്ഷയരോഗനിര്‍ണയം നടത്തിയ എല്ലാ ടിബി രോഗികള്‍ക്കും കോവിഡ് -19 സ്‌ക്രീനിംഗും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ശുപാര്‍ശ ചെയ്തിരിക്കുകയാണ്.

News, National, India, New Delhi, Diseased, Health, Health and Fitness, COVID-19, Trending, Covid Can Make One More Susceptible To Active Tuberculosis: Health Ministry


കോവിഡിനും ടിബിക്കും ചുമ, പനി, ശ്വസനത്തിലെ ബുദ്ധിമുട്ട് എന്നീ സമാന ലക്ഷണങ്ങളാണ് കാണിക്കുന്നത്. എന്നാല്‍, ക്ഷയരോഗത്തിന് ദൈര്‍ഘ്യമേറിയ ഇന്‍കുബേഷന്‍ കാലാവധിയും രോഗം മന്ദഗതിയിലുമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം, നിലവില്‍ കോവിഡ് മൂലം ടിബി കേസുകള്‍ വര്‍ധിച്ചതിന് തെളിവുകളില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ കാരണം 2020-ല്‍ ക്ഷയരോഗ കേസുകളുടെ അറിയിപ്പ് 25 ശതമാനം കുറഞ്ഞുവെന്നും മന്ത്രാലയം അറിയിച്ചു.

Keywords: News, National, India, New Delhi, Diseased, Health, Health and Fitness, COVID-19, Trending, Covid Can Make One More Susceptible To Active Tuberculosis: Health Ministry

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?