ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗമാകാന്‍ ആഗ്രഹമുണ്ടെന്ന് വ്യക്തമാക്കി ഹോളിവുഡ് സൂപെര്‍ ആക്ഷന്‍ ഹീറോ ജാകി ചാന്‍
ബീജിങ്: (www.kvartha.com 13.07.2021) ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗമാകാന്‍ തനിക്ക് അതിയായ ആഗ്രഹമുണ്ടെന്ന് വ്യക്തമാക്കി ഹോളിവുഡ് സൂപെര്‍ ആക്ഷന്‍ ഹീറോ ജാകി ചാന്‍. കമ്യൂണിസ്റ്റ് പാര്‍ടി ബീജിങ്ങില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് താരത്തിന്റെ തുറന്നുപറച്ചില്‍. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങും വേദിയിലുണ്ടായിരുന്നു. ചൈന ഫിലിം അസോസിയേഷന്‍ വൈസ് പ്രസിഡന്റാണ് ജാകി ചാന്‍.
'ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ മഹത്വം എനിക്ക് മനസ്സിലായി. പറഞ്ഞത് അവര്‍ നടപ്പാക്കും. 100 വര്‍ഷത്തിനകം നടപ്പാക്കുമെന്ന പറഞ്ഞ വാഗ്ദാനങ്ങള്‍ കുറച്ച് ദശകങ്ങള്‍ക്കുള്ളില്‍ പാലിച്ചു. എനിക്ക് സി പി സി അംഗമാകാനുള്ള ആഗ്രഹമുണ്ട്'- ജാകി ചാന്‍ പറഞ്ഞു.
ഏറെക്കാലമായി കമ്യൂണിസ്റ്റ് പാര്‍ടിയുടെ അനുഭാവിയായ താരം 2010 മുതല്‍ പാര്‍ടി നിയോഗിച്ച ഉപദേശക സമിതിയായ ചൈനീസ് പീപിള്‍സ് പൊളിറ്റികല്‍ കോണ്‍സുലേറ്റീവ് അംഗവുമാണ്.
ഹോങ്കോങ്ങില്‍ നടക്കുന്ന ജനാധിപത്യ സമരത്തിനെതിരെ ജാകി ചാന്‍ ചൈനീസ് സര്‍കാരിന് അനുകൂലമായി നിലപാട് സ്വീകരിച്ചത് അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഈ നിലപാടിനെ തുടര്‍ന്ന് ജാകി ചാനുനേരെ വിമര്‍ശനമുയര്‍ന്നു.
ഹോങ്കോങ്ങും ചൈനയും എന്റെ ജന്മദേശവും വീടുമാണ്. ചൈന എന്റെ രാജ്യമാണ്, ചൈനയെ ഞാന്‍ ഒരുപാട് സ്നേഹിക്കുന്നു. ഹോങ്കോങ്ങില്‍ എത്രയും പെട്ടെന്ന് സമാധാനം തിരികെ കൊണ്ടുവരാന്‍ സാധിക്കും-എന്നായിരുന്നു 2019ല്‍ അദ്ദേഹം പറഞ്ഞത്.
Powered by Info News For You

Comments
Post a Comment