പരാതി പരിഹാര ഓഫീസറായി വിനയ് പ്രകാശിനെ നിയമിച്ച് ട്വിറ്റര്‍ ഇന്‍ഡ്യ


ന്യൂഡെല്‍ഹി: (www.kvartha.com 11.07.2021) കേന്ദ്ര സര്‍കാരുമായി തര്‍ക്കം തുടരുന്നതിനിടെ വിനയ് പ്രകാശിനെ ട്വിറ്റര്‍ ഇന്‍ഡ്യയിലെ പരാതി പരിഹാര ഓഫീസറായി നിയമിച്ചു. വെബ്സൈറ്റിലൂടെയാണ് ട്വിറ്റര്‍ ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ വിവരസാങ്കേതിക നിയമപ്രകാരം ട്വിറ്ററിന് ലഭിക്കുന്ന പരാതികളെ കുറിച്ച് കമ്പനി എല്ലാ മാസവും റിപോര്‍ട് തയാറാക്കണം. പരാതികളില്‍ എടുത്ത നടപടികളും ഇതില്‍ വ്യക്തമാക്കണം. ഇത്തരം കാര്യങ്ങള്‍ ഇനി ചെയ്യേണ്ടത് പരാതി പരിഹാര ഓഫീസറായിരിക്കും.

ഐടി ചട്ടത്തിലെ മറ്റൊരു ആവശ്യകതയായിരുന്ന ഇന്‍ഡ്യയിലെ ഉപയോക്താക്കളുടെ പരാതികള്‍ കൈകാര്യം ചെയ്യുന്നതിനെ കുറിച്ചുള്ള ഒരു സുതാര്യത റിപോര്‍ടും ട്വിറ്റര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മേയ് 26 മുതല്‍ ജൂണ്‍ 25 വരെ ലഭിച്ച പരാതികളുടെ വിവരങ്ങളും കമ്പനി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അകൗണ്ട് വെരിഫികേഷന്‍, അകൗണ്ട് ആക്സസ്, അകൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവയെ സംബന്ധിച്ചാണ് കൂടുതല്‍ പരാതികള്‍ ലഭിച്ചിരിക്കുന്നതെന്നും ട്വിറ്റര്‍ അറിയിച്ചു.

News, National, India, New Delhi, Twitter, Social Media, Trending, Technology, Business, Finance, High Court, Twitter appoints Vinay Prakash as Resident Grievance Officer in India


ഉദ്യോഗസ്ഥരുടെ നിയമനത്തിന് സര്‍കാര്‍ സമയം നല്‍കിയിട്ടും നിയമങ്ങള്‍ പാലിക്കാത്ത നടപടിക്കെതിരെ ഹൈകോടതി കഴിഞ്ഞ ദിവസം ട്വിറ്ററിനെ വിമര്‍ശിച്ചിരുന്നു. എത്ര സമയമെടുക്കുമെന്ന് കഴിഞ്ഞ ദിവസം കോടതി ചോദിച്ചപ്പോല്‍ എട്ട് ആഴ്ചയെടുക്കുമെന്നാണ് ട്വിറ്റര്‍ മറുപടി നല്‍കിയത്. ഇന്‍ഡ്യയില്‍ ലൈസന്‍സ് ഓഫീസ് സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനിയെന്നും അറിയിച്ചിരുന്നു.

Keywords: News, National, India, New Delhi, Twitter, Social Media, Trending, Technology, Business, Finance, High Court, Twitter appoints Vinay Prakash as Resident Grievance Officer in India

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?