സ്വകാര്യ വസതിക്ക് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം; ഹെയ്തി പ്രസിഡന്റ് ജൊവനെല്‍ മോസെ വെടിയേറ്റ് മരിച്ചു
പോർട് ഒ പ്രിൻസ്: (www.kvartha.com 08.07.2021) ഹെയ്തി പ്രസിഡന്റ് ജൊവനെല്‍ മോസെ വെടിയേറ്റു മരിച്ചു. രാത്രി മോസെയുടെ സ്വകാര്യ വസതിക്ക് നേരെ അജ്ഞാതർ നടത്തിയ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ പരിക്കേറ്റ മോസെയുടെ ഭാര്യ മാർടിൻ മോസെ ആശുപത്രിയിൽ ചികിത്സയിലാണ്.
ഹെയ്തിയുടെ ഇടക്കാല പ്രധാനമന്ത്രിയായ ക്ലോഡ് ജോസഫാണ് പ്രസിഡന്റ് കൊല്ലപ്പെട്ട കാര്യം ഔദ്യോഗികമായി അറിയിച്ചത്. അദ്ദേഹത്തിന് നേരെയുണ്ടായ ആക്രമണം മനുഷ്യത്വ രഹിതവും ക്രൂരവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹെയ്തിയുടെ ഇടക്കാല പ്രധാനമന്ത്രിയായ ക്ലോഡ് ജോസഫാണ് പ്രസിഡന്റ് കൊല്ലപ്പെട്ട കാര്യം ഔദ്യോഗികമായി അറിയിച്ചത്. അദ്ദേഹത്തിന് നേരെയുണ്ടായ ആക്രമണം മനുഷ്യത്വ രഹിതവും ക്രൂരവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദാരിദ്ര്യവും രാഷ്ട്രീയ അസ്ഥിരതയും വർധിച്ചതോടെയാണ് ഹെയ്തിയിൽ അക്രമങ്ങൾ വർധിച്ചത്. ഭക്ഷണക്ഷാമം ഇവിടെ രൂക്ഷമാണ്. രാഷ്ട്രത്തെ സംരക്ഷിക്കാനുളള എല്ലാ നടപടികളും സ്വീകരിച്ചതായി പ്രധാനമന്ത്രി ക്ലോഡ് ജോസഫ് പറഞ്ഞു.
2017 ൽ പ്രസിഡന്റായി ചുമതലയേറ്റതു മുതൽ കടുത്ത പ്രതിഷേധങ്ങളാണ് മൊസെക്ക് നേരെ വന്നിട്ടുള്ളത്. സ്വേച്ഛാധിപത്യം സ്ഥാപിക്കാൻ മോസെ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു
ഫെബ്രുവരിയിൽ മോസെ ഒരു വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. ഈ സംഭവത്തിൽ 20 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
Keywords: News, World, Death, President, Obituary, Murder, Shoot, Jovenel Moise, Haiti President, Haiti President Jovenel Moise, Assassinated, Haiti President Jovenel Moise assassinated at home.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment