സ്പൈനൽ മസ്കുലർ അട്രോഫി മരുന്ന്; ഇറക്കുമതി തീരുവയിൽ ഇളവ് അഭ്യർഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രിയുടെ കത്ത്
തിരുവനന്തപുരം: (www.kvartha.com 09.07.2021) സ്പൈനൽ മസ്കുലർ അട്രോഫി എന്ന അപൂർവ ജനിതക രോഗം ബാധിച്ച കണ്ണൂർ സ്വദേശിയായ ഒന്നര വയസുകാരൻ മുഹമ്മദിന് ആവശ്യമായ മരുന്നിന്റെ ഇറക്കുമതി തീരുവയിൽ ഇളവ് അഭ്യർഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
മുമ്പ് സമാനമായ സാഹചര്യത്തിൽ മുംബൈ സ്വദേശിയായ ഒരു കുട്ടിയുടെ ചികിത്സയ്ക്ക് കേന്ദ്ര സർകാർ ഇളവ് നൽകിയ നൽകിയിരുന്നു. ഇക്കാര്യം മുഖ്യമന്ത്രി കത്തിൽ സൂചിപ്പിച്ചു.
മുമ്പ് സമാനമായ സാഹചര്യത്തിൽ മുംബൈ സ്വദേശിയായ ഒരു കുട്ടിയുടെ ചികിത്സയ്ക്ക് കേന്ദ്ര സർകാർ ഇളവ് നൽകിയ നൽകിയിരുന്നു. ഇക്കാര്യം മുഖ്യമന്ത്രി കത്തിൽ സൂചിപ്പിച്ചു.
പേശികളുടെ ശക്തി ക്രമേണ കുറഞ്ഞ് വരുന്ന അപൂർ രോഗമാണ് സ്പൈനൽ മസ്കുലർ അട്രോഫി. കുട്ടികളിൽ വലിയ അപകടമുണ്ടാക്കുന്ന രോഗത്തിന്‍റെ മരുന്നിന് 18 കോടിയോളം രൂപയാണ്. അമേരികയിൽ നിന്ന് ഇറക്കുമതി ചെയ്യേണ്ട മരുന്നിന് വലിയ തുക ചെലവ് വരുന്ന സാഹചര്യത്തിലാണ് കേന്ദ്രസർകാരിന്റെ സഹായം അഭ്യർഥിച്ചത്.
രോഗം ബാധിച്ച കണ്ണൂർ മാട്ടൂലിലെ മുഹമ്മദിന്റെ ദാരുണാവസ്ത പുറത്ത് വന്നതോടെ കുട്ടിക്ക് വേണ്ടി ലോകമെമ്പാടുമുള്ള സുമനസുകൾ കൈകോർത്തു. ദിവസങ്ങൾക്കുള്ളിൽ ചികിത്സാ ചിലവായ 18 കോടി രൂപ പിരിച്ച് കിട്ടി. കേരളത്തിൽ ഈ അപൂർവ രോഗം ബാധിച്ച് 100 പേർ ചികിത്സയിലുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
Keywords: News, Chief Minister, Pinarayi Vijayan, Thiruvananthapuram, Prime Minister, Narendra Modi, Kerala, State, Pinarayi Vijayan letter to Prime Minister for Requesting reduction in import duty on SMA drugs for Mohammad.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment