വിഷപ്പാമ്പുകൾക്ക് നടുവിൽ സാഹസിക സമരം നടത്തി സ്ഥിരപ്പെടുത്തിയ ജോലി; ഹർശാദിന്റെ വിയോഗം വിശ്വസിക്കാനാവാതെ സഹപ്രവർത്തകരും കുടുംബവും
തിരുവനന്തപുരം: (www.kvartha.com 02.07.2021) മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച അനിമൽ കീപെർ കാട്ടാക്കട സ്വദേശി ഹർശാദിന്റെ (45) വിയോഗം വിശ്വസിക്കാനാവാതെ കുടുംബവും സഹപ്രവർത്തകരും സുഹൃത്തുക്കളും. മിണ്ടാപ്രാണികളെ അത്രയേറെ സ്നേഹിച്ചിരുന്ന ഹർശാദിന് ഒടുവിൽ ഇങ്ങനെ ഒരു ആപത്തു വന്നുചേരുമെന്ന് ആരും തന്നെ കരുതിയില്ല. പതിനേഴ് വർഷമായി അദ്ദേഹം മിണ്ടാപ്രാണികളുടെ കൂടെ കൂടിയിട്ട്.
താല്‍ക്കാലിക ജോലിക്കാരായ പലരെയും സ്ഥിരപ്പെടുത്തിയപ്പോൾ ഹർശാദിന്റെ കാര്യത്തിൽ തീരുമാനം ആയില്ല. ഒടുവിൽ വിഷപ്പാമ്പുകൾക്ക് നടുവിൽ സാഹസിക സമരം നടത്തിയാണ് ജോലി സ്ഥിരത നേടിയത്. വർഷങ്ങളായുള്ള പരിപാലനത്തിലൂടെ മൃഗങ്ങളുടെയും ഇഴജന്തുക്കളുടെയും ഓരോ നീക്കം പോലും ഹർശാദിന് കാണാപ്പാഠമായിരുന്നു.
എന്നാൽ അപകട കാരണമായ രാജവെമ്പാലയും ഇതിനൊപ്പം ഉണ്ടായിരുന്ന പാമ്പും അടുത്തിടെയാണ് മൃഗശാലയില്‍ എത്തിയത്. ഒരു പക്ഷെ ഇവരുമായുള്ള പരിചയ കുറവ് ആകാം ഇങ്ങനെ അത്യാഹിതം സംഭവിച്ചതിന് പിന്നിലെ കാരണമെന്നാണ് സഹപ്രവർത്തകർ പറയുന്നത്.
പഴയകാല തെരുവ് സർകസ് നടത്തിയിരുന്ന ആളായിരുന്നു ഹര്‍ശാദിന്‍റെ പിതാവായ അബ്‍ദുൽസലാം. അതുകൊണ്ട് തന്നെ ചെറുപ്പം മുതലേ ഹർശാദിന് മൃഗങ്ങളോട് വലിയ സ്നേഹമായിരുന്നു.

ഈ സ്നേഹമായിരിക്കാം ഇവരെ പരിപാലിക്കുന്ന ജീവനക്കാരനാകാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. എന്നാൽ ഒടുവിലിപ്പോൾ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കാൻ ഇഷ്ടപ്പെട്ടിരുന്ന അതേസ്ഥലത്ത് വച്ചാണ് പാമ്പിന്റെ കടിയേറ്റ് മരണത്തിനു കീഴടങ്ങിയത്.
പാമ്പിന്റെ കൂട് വൃത്തിയാക്കുന്നതിനിടയിൽ വ്യാഴാഴ്ച ഉച്ചയോടെയാണ് ഹർശാദിന് കടിയേൽക്കുന്നത്. സാധാരണ രണ്ടാമത്തെ കൂട്ടിലേക്ക് പാമ്പുകളെ മാറ്റിയശേഷമാണ് സന്ദര്‍ശകര്‍ക്കു കാണാവുന്ന പാമ്പിന്‍ കൂട് വൃത്തിയാക്കാറുള്ളത്. ഇങ്ങനെ മാറ്റുന്നതിനിടയിൽ ആയിരിക്കാം പാമ്പ് കടിയേറ്റത്. കടിയേറ്റിട്ടും പാമ്പ് പുറത്തു ചാടി മറ്റുള്ളവർക്ക് കൂടി അപകടം വരാതിരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു.
പിന്നീട് കടിയേറ്റതായി സഹപ്രവർത്തകരോട് പറഞ്ഞതിന് പിന്നാലെ കുഴഞ്ഞ് വീഴുകയായിരുന്നു. തുടർന്ന് മെഡികൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല.
കാട്ടാക്കടയിൽ കുടുംബത്തോടൊപ്പം വാടകയ്ക്ക് താമസിച്ച് വരികയായിരുന്ന ഹർശാദിന്റെ ഏക വരുമാനത്തിലാണ് കുടുംബം കഴിഞ്ഞിരുന്നത്.
Keywords: News, Thiruvananthapuram, Animals, Snake, Death, Kerala, State, Animal Keeper, Harshad, Snakebite, Thiruvananthapuram zoo, Animal Keeper Harshad dies of snakebite at Thiruvananthapuram zoo.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment