ട്രാന്‍സ്ജെന്‍ഡര്‍ ആയതിന്റെ പേരിൽ അഞ്ചാം വയസിൽ മാതാപിതാക്കളാൽ ഉപേക്ഷിക്കപ്പട്ടവൾ; ഭക്ഷണം പോലും ലഭിക്കാത്ത ബാല്യം, ഇന്ന് അനാഥരായ പത്തോളം കുഞ്ഞുങ്ങൾക്ക് തണലായി മനീഷ

റായ്പൂർ: (www.kvartha.com 02.07.2021) ഛത്തീസ്‌ഗഢില്‍ നിന്നുള്ള ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീയാണ് മനീഷ. വളരെ കഷ്ടപ്പാടും ബുദ്ധിമുട്ടും നിറഞ്ഞതായിരുന്നു അവരുടെ കുട്ടിക്കാലം. മറ്റുള്ള കുട്ടികളിൽ നിന്നും വ്യത്യസ്തമായതിനാൽ അഞ്ചാം വയസിൽ തന്നെ മാതാപിതാക്കളാൽ ഉപേക്ഷിക്കപ്പെട്ടിരുന്നു മനീഷ.

എന്റെ അച്ഛന്‍ എന്നെ ഉപേക്ഷിച്ചു. അമ്മയും വീട്ടുകാരും ഉപേക്ഷിച്ചു. ദിവസങ്ങളോളം എനിക്ക് പാലോ, ഭക്ഷണമോ ഒന്നും കിട്ടിയില്ല. അന്ന് ഞാന്‍ പ്രതിജ്ഞ എടുത്തതാണ് എന്നെങ്കിലും ഞാനൊരു അമ്മയാകും. അന്ന് അച്ഛനോ അമ്മയോ ഇല്ലാത്ത ആ കുഞ്ഞുങ്ങളെ സ്വന്തം മക്കളെ പോലെ സ്നേഹിക്കും. അവരുടെ അമ്മയും അച്ഛനും എല്ലാം ഞാനാകും.' മനീഷ പറഞ്ഞു.

News, India, National, Children, State, Trans, Abandoned, Trans mum,

അവൾ മറ്റ് കുട്ടികളെ പോലെ അല്ലെന്നും വീട്ടുകാർക്ക് അപമാനമാവുമോ എന്നും ഭയന്ന് അവരവളെ ആദ്യമെല്ലാം പൂട്ടിയിട്ടു. പുറത്തിറങ്ങിയാലും ആൺകുട്ടികളോ പെൺകുട്ടികളോ മനീഷയെ കൂടെക്കളിക്കാൻ കൂട്ടില്ല. ഒടുവിൽ, അഞ്ചാമത്തെ വയസിൽ വീട്ടുകാരവളെ ഒരു തെരുവിലുപേക്ഷിച്ചു. ജീവിക്കാന്‍ വഴി കാണാതെ അവള്‍ക്ക് അലയേണ്ടി വന്നു. ആ കുട്ടിക്കാലമാണ് അനാഥരായ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ മനീഷയെ തയ്യാറാക്കിയത്. പത്തോളം കുഞ്ഞുങ്ങളെ മനീഷ ദത്തെടുത്തിട്ടുണ്ട്. അതില്‍‌ ഏറ്റവും ചെറിയ കുഞ്ഞിന് ഏഴ് മാസമാണ് പ്രായം.

അക്കൂട്ടത്തിലൊരു കുഞ്ഞിന്‍റെ അച്ഛനും അമ്മയും മരിച്ചതാണ്. താക്കൂര്‍ ദാദമാര്‍ ആ കുട്ടിക്ക് മദ്യം നല്‍കുകയും ഉപദ്രവിക്കുകയും ഒടുവില്‍ വലിച്ചെറിയുകയും ചെയ്തു. ആ കുഞ്ഞിനെ മനീഷ ആശുപത്രിയിലെത്തിച്ചു. അവരുടെ കയ്യിൽ ചികിത്സയ്ക്ക് നൽകാൻ പണമില്ലായിരുന്നു. പക്ഷേ, ഫീസിലധികവും ഡോക്ടര്‍ തന്നെ നല്‍കി. ആ കുഞ്ഞിനെ നോക്കാമോ എന്ന് മനീഷയോട് ഡോക്ടർ ചോദിച്ചു. അങ്ങനെ ആ കുഞ്ഞിനെയും മനീഷ കൂടെക്കൂട്ടി.

ഏത് അനാഥക്കുഞ്ഞിനെ കണ്ടാലും അവര്‍ക്ക് ആഹാരവും നല്ല ആരോഗ്യപരിരക്ഷയും കിട്ടുന്നുണ്ടോ എന്ന് അവൾ ഉറപ്പ് വരുത്തും. അവര്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കാന്‍ ശ്രമിക്കും. പക്ഷേ, ഇതിനൊന്നും വേണ്ടത്ര പണമോ സമ്പാദ്യമോ അവളുടെ കൈയിൽ ഇല്ല. പറ്റാവുന്ന എല്ലാ ജോലിയും ചെയ്താണ് അവള്‍ ഇതിനൊക്കെയുള്ള പണം കണ്ടെത്തുന്നത്.

ഒരു ട്രാന്‍സ്ജെന്‍ഡര്‍ ആണെന്നത് കൊണ്ട് തന്നെ പലപ്പോഴും സമൂഹവും മനീഷയ്ക്ക് പരിഗണന നൽകിയിരുന്നില്ല. എങ്കിലും നല്ലവരായ ആളുകളുടെ സഹായം ആ കുഞ്ഞുങ്ങളെ വളര്‍ത്താന്‍ മനീഷ പ്രതീക്ഷിക്കുന്നുണ്ട്.

Keywords: News, India, National, Children, State, Trans, Abandoned, Trans mum, ‘I want to give what I never had’: the trans mum taking in abandoned children in India.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?