കുട്ടികളുടെ വാക്സിന്‍ സൈക്കോവ്ഡിന് അടിയന്തര അനുമതി ഈ ആഴ്ച ഉണ്ടാകും
കേരളം (www.evisionnews.co): കുട്ടികള്‍ക്കായുള്ള വാക്സിനായ സൈക്കോവ്ഡിന് ഈ ആഴ്ച അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചേക്കും. വാക്സിന്‍ നിര്‍മ്മാണ കമ്പനിയായ സൈഡസ് കാഡില ഈമാസം ആദ്യം ഡി.സി.ജി.ഐയ്ക്ക് അടിയന്തര ഉപയോഗത്തിനുള്ള അപേക്ഷ നല്‍കിയിരുന്നു. 12 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള വാക്സിനാണ് സൈക്കോവ് ഡി. അപേക്ഷ വാക്സിന്‍ വിദഗ്ദ സമിതി അംഗീകരിച്ചാല്‍ രാജ്യത്ത് ലഭ്യമാകുന്ന അഞ്ചാമത്തെ കൊവിഡ് വാക്സിനാകും സൈക്കോവ് ഡി.
കോവിഡ് മൂന്നാം തരംഗം കുട്ടികളെ സാരമായി ബാധിച്ചേക്കാമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് അടിയന്തര ഉപയോഗത്തിനുള്ള അപേക്ഷ വിദഗ്ധ സമിതിയുടെ പരിഗണനക്ക് വരുന്നത്. കുട്ടികളിലെ വാക്സിനേഷന്‍ വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം സാധാരണ ഗതിയിലാകാന്‍ സഹായകരമാവുമെന്നാണ് വിലയിരുത്തല്‍.
Powered by Info News For You

Comments
Post a Comment