ഇസ്‌ലാമാബാദിൽ പാക് മുൻ നയതന്ത്രജ്ഞന്റെ മകൾ കൊല്ലപ്പെട്ടു; സുഹൃത്ത് അറസ്റ്റിൽ
ഇസ്‌ലാമാബാദ്: (www.kvartha.com 22.07.2021) പാകിസ്ഥാൻ മുൻ നയതന്ത്രജ്ഞന്റെ മകൾ കൊല്ലപ്പെട്ടു. സൗത് കൊറിയയിലും കസാകിസ്താനിലും പാക് അംബാസഡറായി സേവനം അനുഷ്‌ഠിച്ചിരുന്ന ശൗകത് മുകദമിന്റെ മകൾ നൂർ മുകദം ആണ് കൊല്ലപ്പെട്ടത്. നഗരത്തിലെ സെക്ടർ എഫ് 7/4 ഏരിയയിലാണ് മൃതദേഹം കാണപ്പെട്ടത്.
വെടിവെച്ച ശേഷമാണ് നൂർ മുകദമിനെ കൊലപ്പെടുത്തിയിരിക്കുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് നൂറിന്റെ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവ സ്ഥലത്ത് നിന്നുമാണ് ഇയാളെ പിടികൂടിയത്.
ഇസ്‌ലാമാബാദിൽ നയതന്ത്രജ്ഞരോ അവരുടെ ബന്ധുക്കളോ സുരക്ഷിതരല്ലെന്ന് വ്യക്തമാക്കുന്നതാണ് അടുത്തിടെ നടന്ന സംഭവങ്ങൾ. ഇസ്‌ലാമാബാദിലെ നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷ ശക്തമാക്കിയതായാണ് റിപോർട്.
SUMMARY: Islamabad: A former Pakistani diplomat's daughter has been murdered in Islamabad, according to a media report on Wednesday, just days after a major diplomatic row broke out between Pakistan and Afghanistan over the alleged abduction of the daughter of Afghanistan's Ambassador in Islamabad.
Powered by Info News For You

Comments
Post a Comment