വിണ്ട് കീറി കൃഷിയിടങ്ങൾ; മഴക്കാലത്ത് കൃഷിഭൂമിയിൽ പൈപിൽ വെള്ളം നിറച്ച് കർഷകർ; മഴ ചതിച്ചാൽ എല്ലാം കുഴയും

പിലിക്കോട്: (www.kasargodvartha.com 07.07.2021) വിണ്ട് കീറി കൃഷിയിടങ്ങൾ, മഴക്കാലത്ത് കൃഷിഭൂമിയിൽ പൈപിൽ വെള്ളം നിറച്ച് കർഷകർ. മഴ ചതിച്ചാൽ എല്ലാം കുഴയുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.


Kasaragod, Pilicode, Farmer, Water, Top-Headlines, Rain, Land, Rice, President, Farmers fill piped water on farmland during the rainy season.

ഇരുപതേകെറോളം കൃഷിഭൂമിയിൽ കൃഷിയിറക്കിയ പിലിക്കോട് മലപ്പ് പാടാളം പാടശേഖര സമിതിയിൽ ഉൾപെട്ട വറക്കോട്ടുവയലിലെ കർഷകരുടെ കണ്ണീരാണ്, ഈ മഹാമാരികാലത്തെ മറ്റൊരു ദുരന്തം.

മിഥുനമാസത്തിലെ തിമിർത്ത് പെയ്യുന്ന മഴയിൽ കൃഷിയിടങ്ങളിലെ കളപറിക്കലും വളമിടുകയും, നെൽച്ചെടിയെ പരിചരിക്കുകയും ചെയ്യേണ്ട കാലം. പക്ഷെ, മഴത്തുള്ളി പോലും വീഴ്ത്താതെ മടിച്ചു നിൽക്കുകയാണ് പ്രകൃതി.

ഇനിയും, ഇതേ കാലാവസ്ഥ തന്നെയാണെങ്കിൽ, കർഷകരുടെ ദുരിത ജീവിതം ഇരട്ടിക്കുക തന്നെയാവും.

ചില കർഷകർ പമ്പ് ചെയ്തും മറ്റും താല്ക്കാലിക പരിഹാരം കണ്ടെത്തുന്നതായി മലപ്പ് പാടാളം പാടശേഖര സമിതി പ്രസിഡൻ്റ് കാനാ കൃഷ്ണൻ നായർ കർഷകരുടെ ദുരിതജീവിതവും, കൃഷി നാശവും വിവരിച്ചു. കൊണ്ട് പറയുന്നു.



Keywords: Kasaragod, Pilicode, Farmer, Water, Top-Headlines, Rain, Land, Rice, President, Farmers fill piped water on farmland during the rainy season.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?