മഞ്ചേശ്വരത്ത് കോളജിൽ സ്ഥാപിച്ച ബാനറിൽ 'വിവാദ പരാമർശങ്ങൾ'; വർഗീയപരമായ ചേരിതിരിവ് ഉണ്ടാക്കാനുള്ള എബിവിപിയുടെ നടപടികൾ അപലനീയമാണെന്ന് എം എസ് എഫ്

ഉപ്പള: (www.kasargodvartha.com 04.07.2021) കേന്ദ്ര സർകാരിന്റെ സൗജന്യ വാക്സിന് അഭിവാദ്യമർപിച്ച് മഞ്ചേശ്വരം ഗോവിന്ദപൈ കോളജിൽ എബിവിപിയുടെ നേതൃത്വത്തിൽ സ്ഥാപിച്ച ബാനറിൽ വിവാദ പരാമർശങ്ങളെന്ന് ആക്ഷേപം. വർഗീയപരമായ ചേരിതിരിവ് ഉണ്ടാക്കാനുള്ള എബിവിപിയുടെ നടപടികൾ അപലനീയമാണെന്ന് എം എസ് എഫ് മഞ്ചേശ്വരം മണ്ഡലം കമിറ്റി ഭാരവാഹികൾ പറഞ്ഞു.

 
Kasaragod, Kerala, News, MSF, Uppala, Vaccinations, Manjeshwaram, ABVP, MSF, College, Election, Students, President, Secretary, 'Controversial references' on a banner at Manjeswaram College; MSF said ABVP's measures to create communal divisions are unacceptable.


മഞ്ചേശ്വരത്തെ കലാലയങ്ങളിൽ ഇത്തരം വർഗീയ ചേരിതിരിവിനുള്ള ശ്രമങ്ങൾ വിലപ്പോവില്ലെന്നും സ്വാതന്ത്രസമര കാലയളവിൽ ഒരു സമരത്തിലും പങ്കെടുക്കാതെ ഒളിഞ്ഞും തെളിഞ്ഞും ബ്രിടീഷുകാർക്ക് പാദസേവ ചെയ്തുകൊടുത്ത സംഘപരിവാറിന്റെ പിൻതലമുറക്കാർ ദേശസ്നേഹം പഠിപ്പിക്കേണ്ടതില്ലെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.

കന്നഡ സ്ഥലനാമങ്ങൾ മലയാളവത്കരിക്കുന്നു എന്നതടക്കമുള്ള വ്യാജ പ്രചരണങ്ങൾ നടത്തി, മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പിൽ തോറ്റതിനുശേഷം പല രീതിയിലുള്ള കുതന്ത്രങ്ങളിലൂടെ വർഗീയ ചേരിതിരിവുകൾ ഉണ്ടാക്കാൻ ബിജെപിയുടെ നേതൃത്വത്തിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി മണ്ഡലത്തിൽ നടത്തിവരുന്ന ക്യാമ്പയിന്റെ ഭാഗമാണ് അവരുടെ വിദ്യാർഥി വിഭാഗത്തെ ഉപയോഗിച്ചുള്ള ഇത്തരം ഫ്ലക്സ് ക്യാമ്പയിനുകളെന്നു സംശയിക്കുന്നതായും മണ്ഡലം പ്രസിഡണ്ട് സവാദ് അംഗടിമുഗറും ജനറൽ സെക്രടറി മുഫാസി കോട്ടയും പറഞ്ഞു.

Keywords: Kasaragod, Kerala, News, MSF, Uppala, Vaccinations, Manjeshwaram, ABVP, MSF, College, Election, Students, President, Secretary, 'Controversial references' on a banner at Manjeswaram College; MSF said ABVP's measures to create communal divisions are unacceptable.


< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?