കുടിവെള്ള സാംപിൾ പരിശോധന ഫലം വന്നു; രോഗകാരണം അവ്യക്തമായി തുടർന്ന് ആലപ്പുഴയിലെ പകർചവ്യാധി വ്യാപനം

ആലപ്പുഴ: (www.kvartha.com 06.07.2021) പല തവണ പരിശോധിച്ചിട്ടും കാരണം വ്യക്തമാകാതെ ആലപ്പുഴയിലെ പകർചവ്യാധി വ്യാപനം. ദിവസങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ നഗരസഭയുടെ കുടിവെള്ള സാംപിൾ പരിശോധന ഫലം വന്നെങ്കിലും രോഗകാരണം ഇപ്പോഴും അവ്യക്തമായി തുടരുകയാണ്.

ഒരാഴ്ചയിലധികമായി ആലപ്പുഴ നഗരത്തിൽ പടരുന്ന ഛർദിയുടെയും വയറിളക്കത്തിന്‍റെയും കാരണം തേടുകയാണ് അധികൃതർ. ചെയർപേഴ്സണും കൗൺസിലർമാർക്കും ഉദ്യോഗസ്ഥർക്കും ഒരു മറുപടിയില്ല. തിളപ്പിച്ചാറിയ വെള്ളം കുടിച്ച് വീട്ടിൽ വിശ്രമിക്കണമെന്ന ഉപദേശം മാത്രം ബാക്കി.

പകർചവ്യാധിയുടെ യഥാർഥ കാരണം അറിയാതെ ഇരുട്ടിൽ തപ്പിയ നഗരസഭയുടെ, അവസാന പ്രതീക്ഷയായിരുന്നു കുടിവെളള സാംപിളിന്‍റെ പരിശോധനാ ഫലം. എന്നാൽ അതിലും രോഗകാരണം വ്യക്തമല്ല.

News, Alappuzha, Kerala, State, Diseased, Outbreak of contagious, Alappuzha,

അതേസമയം നഗരത്തിലെ ചില സ്വകാര്യ ശുദ്ധജല വിതരണ പ്ലാന്റുകളിൽ നിന്നുളള വെളളത്തിൽ കോളിഫോം ബാക്ടീരിയാ സാന്നിധ്യം കണ്ടെത്തിയെന്നാണ് ചെയർപേഴ്സ്ൻ പറയുന്നത്.

പല വാർഡുകളിലായി അഞ്ഞൂറിലധികം പേർക്ക് ഇതുവരെ വയറിളക്കവും ചർദിയും പിടിപെട്ടു. കോവിഡ് കാലമായതിനാൽ ആശുപത്രികളിൽ പോകാനും ആളുകൾക്ക് ബുദ്ധിമുട്ടായ അവസ്ഥയാണ്. രോഗ വ്യാപനം വരും ദിവസങ്ങളിൽ കൂടാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. അതേസമയം, കോവിഡ് കാലത്ത് പകർചവ്യാധി കൂടി പിടിപെട്ട് ജനം നരകിക്കുമ്പോൾ, നഗരസഭയും ജില്ലാ ഭരണകൂടവും വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്നാണ് പ്രതിപക്ഷ ആക്ഷേപം.

Keywords: News, Alappuzha, Kerala, State, Diseased, Outbreak of contagious, Alappuzha, Outbreak of contagious disease in Alappuzha.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?