കോൺഗ്രസിൻ്റെ അന്വേഷണ സമിതിയുമായി ബന്ധപ്പെട്ട് തൻ്റെ പേരിൽ വരുന്ന പ്രചാരണങ്ങളിലൊന്നും സത്യമില്ലെന്ന് ബാലകൃഷ്ണൻ പെരിയ
കാഞ്ഞങ്ങാട്: (www.kasargodvartha.com 25.07.2021) യുഡിഎഫിൻ്റെ കെട്ടുറപ്പിനെ ബാധിക്കുന്ന രീതിയിൽ താൻ പറഞ്ഞതായി പുറത്തു വരുന്ന വാർത്തകൾ വ്യാജവും സത്യവുമായി പുലബന്ധമില്ലാത്തതാണെന്നും ബാലകൃഷ്ണൻ പെരിയ. തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താനായി എത്തിയ അന്വേഷണ സമിതിയ്ക്ക് മുന്നിൽ താൻ പറഞ്ഞതായി പറയുന്ന കാര്യങ്ങൾ തീർത്തും സത്യവിരുദ്ധമാണ്. തനിക്കെതിരെ കാലങ്ങളായി ചരടുവലിക്കുന്ന ചില തത്പര കക്ഷികളാണ് ഈ പ്രചാരണങ്ങൾക്ക് പിന്നിലെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
യു ഡി എഫ് ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. മറിച്ചൊരഭിപ്രായം തനിക്കില്ല. മുസ്ലീം ലീഗിനെയും ചില നേതാക്കളെയും കുറ്റപ്പെടുത്തി തെരഞ്ഞെടുപ്പ് പരാജയത്തെ ചുരുക്കി കാണാൻ താനാഗ്രഹിക്കുന്നില്ലെന്നും ബാലകൃഷ്ണൻ വ്യക്തമാക്കി.
നിയമസഭാ തിരഞ്ഞെടുപ്പിൽ ഉദുമയില്‍ മുസ്ലീം ലീഗ് എൽ ഡി എഫിന് വോട് മറിച്ചുവെന്നും, ചെമ്മനാട്, മുളിയാര്‍, ദേലംപാടി പഞ്ചായത്തുകളില്‍ ലീഗ് വോട് പൂര്‍ണമായും തനിക്ക് ലഭിച്ചില്ലെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് നല്‍കിയെന്നും, എൻ എസ് എസ് വോടുകൾ ലഭിച്ചില്ലെന്നും ജില്ലയിലെ തെരഞ്ഞെടുപ്പ് തോല്‍വി പഠിക്കാനെത്തിയ കെപിസിസി അന്വേഷണ സമിതിക്ക് മുന്നില്‍ ബാലകൃഷ്ണന്‍ പറഞ്ഞതായാണ് വാർത്തകൾ പ്രചരിക്കുന്നത്.
ജനശ്രീ ജില്ലാ ചെയര്‍മാന്‍ കൂടിയായ നീലകണ്ഠൻ യൂനിറ്റുകളെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കായി ഉപയോഗിച്ചില്ല, സ്ഥാനാര്‍ഥിയുടെ ജാതീയ പരാമര്‍ശം വിനയായി, ഒരു സമുദായത്തിന്റെ വോടുകള്‍ നഷ്ടപ്പെടുത്തി, ഡിസിസിയെ വിശ്വാസത്തിലെടുക്കാതെയാണ് സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയത്, ഇത് തോല്‍വിക്ക് കാരണമായി, ഖാദര്‍ മാങ്ങാടിനെ മൂന്ന് തവണ വീട്ടില്‍പോയി കണ്ടിട്ടും പ്രചാരണത്തിന് വന്നില്ലെന്ന് കാഞ്ഞങ്ങാട് സ്ഥാനാര്‍ഥിയായിരുന്ന പി വി സുരേഷ് അന്വേഷണ സമിതിയ്ക്ക് മുന്നിൽ പറഞ്ഞതായും പ്രചരിക്കുന്നു.
ഇത്തരം പ്രചാരണങ്ങൾക്ക് അൽപായുസ് മാത്രമെയുള്ളുവെന്ന് ബാലകൃഷ്ണൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് വ്യക്തമായ അന്വേഷണവും വിലയിരുത്തലുകളും നടക്കും. അതിന് ജില്ലയിലെത്തിയ നേതാക്കൾക്ക് എല്ലാവിധ സഹായവും നൽകിയിട്ടുണ്ട്. കോൺഗ്രസിൻ്റെയും, യു ഡി എഫിൻ്റേയും കെട്ടുറപ്പിനെ ബാധിക്കുന്ന ഒരു പ്രവർത്തനത്തിനും താൻ കൂട്ടുനിൽക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അജയ് തറയില്‍, കുര്യന്‍ ജോയി, എം സി ദിലീപ് കുമാര്‍ എന്നിവരാണ് കെപിസിസി അന്വേഷണ സമിതി അംഗങ്ങള്‍.
< !- START disable copy paste -->
Powered by Info News For You

Keywords: Kasaragod, Kanhangad, Kerala, News, Periya, UDF, Fake, Election, Muslim-league, Udma, LDF, Chemnad, Muliyar, Delampady, KPCC, Investigation, DCC, Balakrishnan Periya, Balakrishnan Periya says that none of the propaganda coming in his name is true.
Powered by Info News For You

Comments
Post a Comment