ജീവിതം തകർന്നെന്നും, വിദേശത്ത് പോയി പണമുണ്ടാക്കിയാൽ എല്ലാം ശരിയാവുമെന്നും രഖിൽ പറഞ്ഞിരുന്നു; വെളിപ്പെടുത്തലുമായി സഹോദരൻ

കണ്ണൂർ: (www.kvartha.com 31.07.2021) മാനസയെ രഖിൽ പരിചയപ്പെട്ടത് മറ്റൊരു പ്രണയം തകർന്ന ശേഷമെന്ന് വെളിപ്പെടുത്തലുമായി സഹോദരൻ. പൊലീസ് വിളിപ്പിച്ച ശേഷവും ബന്ധം വിടാൻ രഖിൽ തയ്യാറായിരുന്നില്ല. മാനസ തള്ളിപ്പറഞ്ഞത് അവനെ അത്രയ്ക്കും തളർത്തിയെന്നും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആരോടും സംസാരിക്കാറില്ലായിരുന്നുവെന്നും സഹോദരൻ പറഞ്ഞു.

ജീവിതം തകർന്നെന്ന് തനിക്ക് രഖിൽ മെസേജ് അയച്ചിരുന്നു. വിദേശത്ത് പോയി പണമുണ്ടാക്കിയാൽ ബന്ധം തുടരാനാകുമെന്നായിരുന്നു രഖിലിന്റെ പ്രതീക്ഷയെന്നും സഹോദരൻ കൂട്ടിച്ചേർത്തു. എന്നാൽ മാനസയുമായുള്ള സൗഹൃദം തകർന്നതിൽ തനിക്ക് പ്രയാസങ്ങൾ ഇല്ലെന്ന് കുടുംബത്തെ ധരിപ്പിക്കാൻ രഖിൽ ശ്രമിച്ചിരുന്നതായാണ് വിവരം. മറ്റൊരു വിവാഹത്തിന് തയ്യാറാണെന്നും ഇയാൾ കുടുംബത്തെ അറിയിച്ചിരുന്നു.

കല്യാണം ആലോചിക്കുന്നതായും ഇതിനായി ഓൺലൈൻ മാര്യേജ് വെബ്സൈറ്റുകളിൽ പേര് രജിസ്റ്റർ ചെയ്തിരുന്നതായും അമ്മ പറഞ്ഞതായി അയൽവാസികൾ പറഞ്ഞു. അതേസമയം ജോലിക്കായി ഗൾഫിൽ പോകാനും രഖിൽ ശ്രമം തുടങ്ങിയിരുന്നു. കോവിഡ് പ്രതിസന്ധിയിൽ നടന്നില്ല.

News, Kannur, Murder, Suicide, Kerala, State, Police, Rakhil, Manasa, Love,


കൊച്ചിയിൽ ഇന്റീരിയർ ഡിസൈനിംഗ് വർകുണ്ടെന്ന് പറഞ്ഞാണ് രഖിൽ കണ്ണൂരിൽ നിന്ന് പോയത്. എന്നാൽ ഇത്തരമൊരു കൃത്യം നടത്തുമെന്നും കുടുംബം കരുതിയില്ല. രഖിലിന് തോക്ക് എവിടെ നിന്ന് കിട്ടിയെന്നാണ് പൊലീസ് പരിശോധിക്കുന്നത്.

കോതമംഗലം നെല്ലിക്കുഴി ഇന്ദിരാ ഗാന്ധി ഡെന്റല്‍ കോളജില്‍ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് മാനസ വെടിയേറ്റ് കൊല്ലപ്പെട്ടത്. രഖിൽ എന്നയാളാണ് വെടിയുതിര്‍ത്തതെന്നും മാനസയെ കൊലപ്പെടുത്തിയ ശേഷം രഖിൽ സ്വയം നിറയൊഴിക്കുകയായിരുന്നുവെന്നും ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തിരുന്നു.

മാനസ ഏതാനും പെണ്‍കുട്ടികള്‍കൊപ്പം വാടകയ്ക്കു താമസിച്ചിരുന്ന വീട്ടില്‍ രഖിൽ അതിക്രമിച്ചു കയറി വെടിവയ്ക്കുകയായിരുന്നു. രഖിൽ താമസ സ്ഥലത്ത് എത്തിയപ്പോള്‍ നീ എന്തിനാണ് ഇവിടെ വന്നതെന്ന് മാനസ ചോദിച്ചതായി ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടികള്‍ പറഞ്ഞിരുന്നു.

അതേസമയം മാനസയുടെയും രഖിലിന്റെയും പോസ്റ്റ്മോർടെം ശനിയാഴ്ച നടക്കും. രാവിലെ എട്ട് മണിയോടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കളമശ്ശേരി മെഡികൽ കോളജ് ആശുപത്രിയിൽ എത്തിച്ചാണ് പോസ്റ്റ്മോർടെം നടത്തുക.

Keywords: News, Kannur, Murder, Suicide, Kerala, State, Police, Rakhil, Manasa, Love, Rakhil brother says he was depressed after Manasa relation.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?