'കെ എം മാണി അഴിമതിക്കാരനാണ്': കടുത്ത പ്രതിഷേധവുമായി കേരളാ കോൺഗ്രസ്, എല്ലാം പാർടി യോഗത്തിന് ശേഷം പറയാമെന്ന് ജോസ് കെ മാണി
തിരുവനന്തപുരം: (www.kvartha.com 06.07.2021) നിയമസഭാ കയ്യാങ്കളിക്കേസിൽ സുപ്രീംകോടതിയിൽ കെ എം മാണി അഴിമതിക്കാരനായതുകൊണ്ടാണ് പ്രതിഷേധം നടത്തിയതെന്ന സംസ്ഥാനസർകാർ അഭിഭാഷകൻ രഞ്ജിത് കുമാർ വാദിക്കുകയും, സത്യവാങ്മൂലം നൽകിയതിന്റെ പേരിലും കടുത്ത പ്രതിഷേധവുമായി കേരളാ കോൺഗ്രസ്.
നിയമസഭാ കയ്യാങ്കളിക്കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയുമായി സുപ്രീംകോടതിയിൽ പോയ സംസ്ഥാനസർകാർ, കെ എം മാണി അഴിമതിക്കാരനാണെന്ന് പറഞ്ഞതിൽ കേരളാ കോൺഗ്രസിൽ അമർഷം പുകയുകയാണ്.
നിയമസഭാ കയ്യാങ്കളിക്കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയുമായി സുപ്രീംകോടതിയിൽ പോയ സംസ്ഥാനസർകാർ, കെ എം മാണി അഴിമതിക്കാരനാണെന്ന് പറഞ്ഞതിൽ കേരളാ കോൺഗ്രസിൽ അമർഷം പുകയുകയാണ്.
അതേസമയം സാഹചര്യം വിലയിരുത്താൻ കോട്ടയത്ത് കേരളാ കോൺഗ്രസിന്‍റെ നേതൃയോഗം ചേരുകയാണ്. സർകാർ സത്യവാങ്മൂലം എങ്ങനെ വന്നുവെന്ന കാര്യത്തിൽ സിപിഎം സംസ്ഥാനസെക്രടേറിയറ്റിൽ ചർച ചെയ്യുമെന്ന് എൽഡിഎഫ് കൺവീനറും ആക്ടിംഗ് സംസ്ഥാന സെക്രടറിയുമായ എ വിജയരാഘവൻ വ്യക്തമാക്കിയിട്ടുണ്ട്.
യുഡിഎഫ് നേതാക്കളാണ് പ്രധാനമായും വളരെ വികാരപരമായി ഈ പ്രശ്നത്തിൽ പ്രതികരണം നടത്തുന്നത്. അധികാരമാണോ ആത്മാഭിമാനമാണോ വലുതെന്ന് ജോസ് കെ മാണി തന്നെ പറയട്ടെ എന്നാണ് മോൻസ് ജോസഫ് പറയുന്നത്.
എന്നാൽ സിപിഎം സംസ്ഥാനസെക്രടേറിയറ്റ് വിഷയം ചർച ചെയ്യുന്ന സാഹചര്യത്തിൽ പാർടി യോഗത്തിന് ശേഷം പറയാമെന്നാണ് ജോസ് കെ മാണി പറയുന്നത്.
Keywords: News, Thiruvananthapuram, K.M.Mani, Politics, Jose K Mani, Kerala, State, Government, Supreme Court, UDF, Kerala Congress, Mani is corrupt person, Affidavit, 'Mani is corrupt person', protest against Kerala Congress in government affidavit.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment