ടൈ ബ്രേകറില്‍ ആദ്യമായി യൂറോ ഗോള്‍ഡന്‍ ബൂട് സ്വന്തമാക്കി പോര്‍ചുഗീസ് സൂപെര്‍താരം റൊണാള്‍ഡോ


ലന്‍ഡന്‍: (www.kvartha.com 12.07.2021) ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായെങ്കിലും ടൈ ബ്രേകറില്‍ യൂറോ ഗോള്‍ഡന്‍ ബൂട് (സുവര്‍ണ പാദുകം) സ്വന്തമാക്കി പോര്‍ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. യൂറോ കപില്‍ ഇത് ആദ്യമായാണ് റൊണാള്‍ഡോ സുവര്‍ണ പാദുകം സ്വന്തമാക്കുന്നത്. ഇന്‍ഗ്ലഡിന്റെയും ഇറ്റലിയുടെയും താരങ്ങളില്‍ ആര്‍ക്കും ക്രിസ്റ്റ്യാനോയെ മറികടക്കാനായില്ല. നാലു മത്സരങ്ങളില്‍ നിന്ന് ക്രിസ്റ്റ്യാനോ അഞ്ച് ഗോളുകളാണ് സ്‌കോര്‍ ചെയ്തത്.    

നാലു മത്സരങ്ങളില്‍ നിന്നായി റൊണാള്‍ഡോ വെറും 360 മിനിറ്റുകളാണ് പന്തുതട്ടിയത്. ഗോള്‍വേട്ടക്കാരുടെ പോരാട്ടത്തില്‍ താരത്തോട് മത്സരിച്ച കെയ്‌നും റഹീം സ്റ്റിര്‍ലിങ്ങും (മൂന്ന് ഗോള്‍) 600 മിനിറ്റിലധികം കളിക്കളത്തിലുണ്ടായിരുന്നു. റൊണാള്‍ഡോയുടെ അഞ്ചില്‍ മൂന്നെണ്ണം പെനാല്‍റ്റിയിലൂടെയായിരുന്നു.  

News, World, International, London, Sports, Football, Football Player, Cristiano Ronaldo, Ronaldo wins Euro 2020 Golden Boot on tie-breaker over Schick


പ്രീക്വാര്‍ടറില്‍ ബെല്‍ജിയത്തോട് 1-0ത്തിന് തോറ്റാണ് നിലവില ജേതാക്കളെന്ന പകിട്ടുമായെത്തിയ പോര്‍ചുഗല്‍ പുറത്തായത്. നാലു ഗോളുമായി നാല് കളിക്കാര്‍ പട്ടിക പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഹാരി കെയ്ന്‍ (ഇന്‍ഗ്ലണ്ട്), കരീം ബെന്‍സേമ (ഫ്രാന്‍സ്), എമില്‍ ഫോഴ്‌സ്‌ബെര്‍ഗ് (സ്വീഡന്‍), റൊമേലു ലുകാകു (ബെല്‍ജിയം) എന്നിവരാണ് ആ താരങ്ങള്‍.   

നാലുഗോളുള്ള ഹാരി കെയ്‌നിനും മൂന്ന് ഗോളുള്ള റഹീം സ്റ്റിര്‍ലിങ്ങിനും ഫൈനല്‍ മത്സരത്തില്‍ റൊണാള്‍ഡോക്ക് വെല്ലുവിളി ഉയര്‍ത്താനായില്ല. ചെക് റിപബ്ലിക് ഫോര്‍വേഡ് പാട്രിക് ഷിക് അഞ്ച് ഗോളുകള്‍ വലയിലാക്കിയിട്ടുണ്ടെങ്കിലും അസിസ്റ്റുകളുടെ എണ്ണത്തില്‍ മുന്‍തൂക്കം റൊണാള്‍ഡോക്കായിരുന്നു. 

2016ല്‍ സ്വന്തം ടീം ജേതാക്കളായപ്പോള്‍ ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ ഫ്രാന്‍സിന്റെ അന്‍േറായിന്‍ ഗ്രീസ്മാന് പിന്നില്‍ രണ്ടാമനായിരുന്നു റൊണാള്‍ഡോ. ഇപ്രാവിശ്യം യൂറോ കപില്‍ നിരവധി ഗോളുകള്‍ വീണെങ്കിലും 11 സെല്‍ഫ് ഗോളുകളാണ് പിറന്നത്. 2016ലെ യൂറോ കപിലെ മൂന്ന് ഗോളുകളായിരുന്നു ഏറ്റവും ഉയര്‍ന്ന സംഖ്യ.

Keywords: News, World, International, London, Sports, Football, Football Player, Cristiano Ronaldo, Ronaldo wins Euro 2020 Golden Boot on tie-breaker over Schick

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?